Loading ...

Home International

നി​​​​കു​​​​തി വ​​​​ര്‍​​​​ധ​​​​നക്കെതിരെ കൊളംബിയയിലെ എട്ടു നഗരങ്ങളില്‍ വ്യാപക പ്രക്ഷോഭം

ബൊ​​​​ഗോ​​​​ട്ട: നി​​​​കു​​​​തി വ​​​​ര്‍​​​​ധ​​​​ന​​​​യെ​​​​ത്തു​​​​ട​​​​ര്‍​​​​ന്ന് കൊ​​​​ളം​​​​ബി​​​​യ​​​​യി​​​​ല്‍ ആ​​​​രം​​​​ഭി​​​​ച്ച പ്ര​​​​ക്ഷോ​​​​ഭം വ്യാ​​​​പ​​​​ക​​​​മാ​​​​കു​​​​ന്നു. തി​​​​ങ്ക​​​​ളാ​​​​ഴ്ച എ​​​​ട്ടു ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ സ​​​​മ​​​​രം ശ​​​​ക്ത​​​​മാ​​​​യി. പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​ര്‍ പോ​​​​ലീ​​​​സ് സ്റ്റേഷനുക​​​​ളും വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും സ്മാ​​​​ര​​​​ക​​​​ങ്ങ​​​​ളും ആ​​​​ക്ര​​​​മി​​​​ച്ച​​​​താ​​​​യി പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി ഹൊ​​​​ര്‍​​​​ഹെ ലൂ​​​​യി​​​​സ് വ​​​​ര്‍​​​​ഗാ​​​​സ് വ​​​​ല​​​​ന്‍​​​​സി​​​​യ പ​​​​റ​​​​ഞ്ഞു.

നി​​​​കു​​​​തി വ​​​​ര്‍​​​​ധ​​​​ന​​​​യ്ക്കെ​​​​തി​​​​രേ ഏ​​​​പ്രി​​​​ല്‍ 28 മു​​​​ത​​​​ലാ​​​​ണ് കൊ​​​​ളം​​​​ബി​​​​യയി​​​​ല്‍ പ്ര​​​​ക്ഷോ​​​​ഭം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. à´¨à´¿â€‹â€‹â€‹â€‹à´•àµâ€‹â€‹â€‹â€‹à´¤à´¿ വ​​​​ര്‍​​​​ധി​​​​പ്പി​​​​ക്ക​​​​ല്‍​​​​ നീ​​​​ക്കം ഭ​​​​ര​​​​ണ​​​​കൂ​​​​ടം ഉ​​​​പേ​​​​ക്ഷി​​​​ച്ചെ​​​​ങ്കി​​​​ലും പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ല്‍ അ​​​​യ​​​​വു​​​​വ​​​​ന്നി​​​​ട്ടി​​​​ല്ല.

സാ​​​​മൂ​​​​ഹ-​​​​ആ​​​​രോ​​​​ഗ്യ പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ള്‍, ന​​​​ഗ​​​​ര​​​​ങ്ങ​​​​ളെ സൈ​​​​നി​​​​ക വി​​​​മു​​​​ക്ത​​​​മാ​​​​ക്ക​​​​ല്‍, മൊ​​​​ബൈ​​​​ല്‍ ആ​​​​ന്‍റി-​​​​ഡി​​​​സ്റ്റ​​​​ര്‍​​​​ബ​​​​ന്‍​​​​സ് സ്ക്വാ​​​​ഡ്ര​​​​ന്‍ ഫോ​​​​ഴ്സ് പി​​​​രി​​​​ച്ചു​​​​വി​​​​ട​​​​ല്‍ എ​​​​ന്നി​​​​വ​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ള്‍ പ്ര​​​​ക്ഷോ​​​​ഭം തു​​​​ട​​​​രു​​​​ന്ന വി​​​​ദ്യാ​​​​ര്‍​​​​ഥി-​​​​തൊ​​​​ഴി​​​​ല്‍ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ള്‍ മു​​​​ന്നോ​​​​ട്ടു​​​​വ​​​​യ്ക്കു​​​​ന്ന ആ​​​​വ​​​​ശ്യം. പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ന്‍ ന​​​​ഗ​​​​ര​​​​മാ​​​​യ പ​​​​സ്തോ​​​​യി​​​​ലാ​​​​ണു സ്ഥി​​​​തി രൂ​​​​ക്ഷം. ഇ​​​​വി​​​​ടെ 11 ബ​​​​സു​​​​ക​​​​ളും പോ​​​​ലീ​​​​സ് വാ​​​​ഹ​​​​ന​​​​വും ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ടു.

Related News