Loading ...

Home Kerala

കേരളത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുവരാം

കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുവരാം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മൃതശരീരം നിശ്ചിത സമയം വീട്ടില്‍ വയ്ക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
ഇന്ന് നടന്ന കോവിഡ് അവലോകന യോഗത്തിലെ തീരുമാനമാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. മൃതശരീരം ഒരു മണിക്കൂര്‍ വീട്ടില്‍ വയ്ക്കാം. മതപരമായ ആചാരങ്ങള്‍ നിര്‍വഹിക്കാനും അനുമതിയുണ്ട്. എന്നാല്‍, പരിമിതമായ രീതിയിലുള്ള ആചാരങ്ങളേ പാടുള്ളൂവെന്നും നിര്‍ദേശമുണ്ട്.മരണമടഞ്ഞവരുടെ ബന്ധുക്കളുടെ ലോണ്‍ തിരിച്ചടവിനെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. ഇവര്‍ക്കെതിരായ ജപ്തിനടപടി നിര്‍ത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Related News