Loading ...

Home National

രാജ്യത്ത്​ 51 പേര്‍ക്ക്​ ഡെല്‍റ്റ പ്ലസ്​ സ്ഥിരീകരിച്ചുവെന്ന്​ ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത്​ ഇതുവരെ 51 പേര്‍ക്ക് കോവിഡ്​​ ഡെല്‍റ്റ പ്ലസ്​ സ്ഥിരീകരിച്ചുവെന്ന്​ ആരോഗ്യമന്ത്രാലയം. നീതി ആയോഗ്​ അംഗം വി.കെ പോളാണ്​ ഇക്കാര്യം അറിയിച്ചത്​. മൊഡേണ വാക്​സിന്​ രാജ്യത്ത്​ അംഗീകാരം നല്‍കി. ഇന്ത്യയില്‍ അംഗീകാരം ലഭിക്കുന്ന ആദ്യ വിദേശവാക്​സിനാണ്​ മൊഡേണയെന്നും വി.കെ പോള്‍ അറിയിച്ചു.
ഗര്‍ഭിണികളായ സ്​ത്രീകള്‍ക്ക്​ വാക്​സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട്​ മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കും. വാക്​സിന്‍ ഗര്‍ഭിണികള്‍ക്ക്​ സുരക്ഷിതമാണെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. ഇതുസംബന്ധിച്ച്‌​ കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന ആദ്യ വിദേശ വാക്​സിനായ മൊഡേണ മരുന്ന്​ നിര്‍മ്മാണ കമ്ബനിയായ സിപ്ലയായിരിക്കും ഇറക്കുമതി ചെയ്യുക. 100 പേര്‍ക്ക്​ ആദ്യഘട്ടത്തില്‍ വാക്​സിന്‍ നല്‍കി നിരീക്ഷിച്ച ശേഷമാവും പൊതുജനങ്ങള്‍ക്ക്​ വിതരണം ചെയ്യുക.

Related News