Loading ...

Home Europe

ലിയനാര്‍ഡോ ഡാവിഞ്ചിയുടെ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വെര്‍ച്വല്‍ ഗാലറിയൊരുക്കി ഫ്രാന്‍സ്


ലിയനാര്‍ഡോ ഡാവിഞ്ചിയുടെ പെയിന്റിംഗുകളുടെ പുതിയ വെര്‍ച്വല്‍ ഗാലറി ഫ്രാന്‍സില്‍ ആരംഭിച്ചു. അദ്ദേഹം തന്റെ ജീവിതത്തിന്റെ അവസാന മൂന്ന് വര്‍ഷം ചെലവഴിച്ച മധ്യ ഫ്രാന്‍സിലെ മാനോറില്‍ വെള്ളിയാഴ്ചയാണ് ഈ വെര്‍ച്വല്‍ ഗാലറി കാഴ്ചക്കാര്‍ക്ക് ആയി തുറന്നുകൊടുത്തത്. കാഴ്ചക്കാരനെ നവോത്ഥാന നായകന്റെ സൃഷ്ടിപരമായ വിസ്മയങ്ങളിലേക്ക് നയിക്കുന്ന ഒന്നാണിത്. അംബോയ്‌സ് പട്ടണത്തിലെ ക്ലോസ് ലൂസിലെ ഇരുണ്ട ഗാലറിയുടെ ചുവരുകളിലും വൃത്താകൃതിയിലുള്ള സീലിംഗിലും പ്രദര്‍ശിപ്പിച്ചിരിക്കുന്ന പെയിന്റിംഗുകളും രേഖാചിത്രങ്ങളും 12 മിനിറ്റ് ദൈര്‍ഘ്യമുള്ള അനുഭവം സന്ദര്‍ശകര്‍ക്ക് നല്‍കുന്നു.

ഡാവിഞ്ചിയുടെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നായ അവസാനത്തെ അത്താഴം വിവിധ ഘട്ടങ്ങളിലായാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്ലോസ്-അപ്പുകള്‍, പ്രത്യേകിച്ച്‌ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കലാസൃഷ്ടികളായ ദി വിര്‍ജിന്‍, ചൈല്‍ഡ് വിത്ത് സെന്റ്‌റ് ആനി എന്നിവയില്‍ നിന്നുമുള്ള വസ്ത്രങ്ങള്‍ എന്നിവ ഇവിടെ കാണുവാന്‍ സാധിക്കും. മാത്രമല്ല ഫാബ്രിക് മടക്കുകള്‍, സസ്യജാലങ്ങള്‍, മറ്റ് വിശദാംശങ്ങള്‍ എന്നിവ കലാകാരന്റെ കാലാപരമായ വൈദഗ്ധ്യത്തെക്കുറിച്ചുള്ള കാഴ്ചക്കാരന്റെ പ്രശംസ പിടിച്ചുപ്പറ്റുന്നതാണ്. വെര്‍ച്വല്‍ മാസ്റ്റര്‍ക്ലാസിലൂടെ ലിയോനാര്‍ഡോയുടെ വ്യാപാരമുദ്രയായ സ്ഫുമാറ്റോ സാങ്കേതികതയെ കുറിച്ചും ഒരു 3D പ്രഭാവം സൃഷ്ടിക്കുന്ന ചിത്രങ്ങളുടെ അരികുകളുടെ സൂക്ഷ്മതയെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലെ വൈദഗ്ധ്യം മനസ്സിലാക്കാന്‍ സാധിക്കും. -നീണ്ട മുടിയിഴകളെ വസ്ത്രങ്ങളാക്കി മാറ്റി യുവതി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ലിയനാര്‍ഡോയുടെ ഏറ്റവും ശ്രേഷ്ഠമായ കലാസൃഷ്ടിയില്‍ നിന്ന് യാതൊന്നും വിട്ടുകളഞ്ഞിട്ടില്ലെന്നും ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് സമഗ്രമായ ഡോക്യുമെന്ററി ഗവേഷണത്തിന് നേതൃത്വം നല്‍കിയ ക്ലോസ് ലൂസ് പ്രസിഡന്റ് ഫ്രാങ്കോയിസ് സെന്റ് ബ്രിസ് പറഞ്ഞു. ഷോയുടെ പ്രധാന സ്രഷ്ടാവായ ആന്‍ കാര്‍ള്‍സ് ഇതിനെ ഒരു സംഗീതകച്ചേരിയോടാണ് ഉപമിച്ചത്. ഒരു സാങ്കല്‍പ്പിക ഗാലറിയില്‍ ശേഖരിച്ച 17 കൃതികളുമായാണ് ഇത് ആരംഭിച്ചിരിക്കുന്നത്. തുടര്‍ന്ന്, ''അദ്ദേഹത്തിന്റെ എല്ലാ പ്രാഥമികമായ ചിത്രമെഴുത്തുകളുടെ അവതരണത്തിലൂടെ ഓരോ രംഗങ്ങളും കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നു,'' കാള്‍സ് എഎഫ്പിയോട് പറഞ്ഞു.

ലോകമെമ്ബാടുമുള്ള 13 സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പെയിന്റിംഗുകള്‍ ഉള്‍പ്പെടെ 200 ലധികം കൃതികള്‍ വെര്‍ച്വല്‍ ഷോ ഒരുമിച്ച്‌ കൊണ്ടുവരുന്നു. എല്ലാവരേയും ഒരേ സ്ഥലത്ത് ഒന്നിപ്പിക്കുന്നതിന്റെ അത്ഭുതമാണ് തങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് 65 കാരിയായ കാര്‍ലെസ് എഎഫ്പിയോട് പറഞ്ഞു

Related News