Loading ...

Home International

പാക്കിസ്ഥാനിലെ ലാഹോര്‍ മാര്‍ക്കറ്റില്‍ സ്ഫോടനം

ലാഹോര്‍ : പാകിസ്താനിലെ ലാഹോര്‍ ബാര്‍കറ്റ് മാര്‍ക്കറ്റില്‍ സ്ഫോടനം . ഇന്ന് ഉച്ചയോടെ മാര്‍ക്കറ്റിനുള്ളില്‍ പത്തോളം സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു .സ്‌ഫോടനത്തില്‍ നിരവധി കടകളും, വാഹനങ്ങളും കത്തി നശിച്ചു . ആളപായങ്ങളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല .നഗരത്തിലെ വാണിജ്യ മേഖലയിലാണ് അതിശക്തമായ സ്ഫോടനം ഉണ്ടായത് . തുടര്‍ച്ചയായി ഉണ്ടായ സ്‌ഫോടനങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട് .പോലീസും ഫയര്‍ ഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തി . തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Related News