Loading ...

Home National

ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ജൂലൈ 31നകം നടപ്പാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ് സാഹചര്യത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് റേഷനും ഭക്ഷണവും ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. കുടിയേറ്റ തൊഴിലാളികള്‍ക്ക് റേഷന്‍ നല്‍കുന്നതിനുള്ള പദ്ധതി ജൂലൈ 31 നകം സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്തു.ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കണം. കുടിയേറ്റ തൊഴിലാളികളുടെ രജിസ്ട്രേഷന് ആയി പ്രത്യേക പോര്‍ട്ടല്‍ ജൂലൈ 31 നകം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.തൊഴിലാളികള്‍ക്ക് വിതരണം ചെയ്യന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്ന ഭക്ഷ്യ ധാന്യങ്ങള്‍ കൈമാറണം എന്ന് കേന്ദ്ര സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു.

Related News