Loading ...

Home National

ലക്ഷദ്വീപില്‍ തീരത്തോട് ചേര്‍ന്നുള്ള വീടുകള്‍ പൊളിക്കാനുള്ള ഉത്തരവിന് സ്‌റ്റേ

കൊച്ചി: ലക്ഷദ്വീപിലെ തീരത്തോട് ചേര്‍ന്നുള്ള വീടുകള്‍ പൊളിക്കാനുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവിന് സ്‌റ്റേ. 1965ലെ ഭൂവിനിയോഗ ചട്ടം ലംഘിച്ചുവെന്ന നോട്ടീസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി ദ്വീപ് നിവാസികളായ രണ്ടു പേര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അനിശ്ചിത കാലത്തേക്ക് സ്‌റ്റേ ചെയ്തത്. അഡ്മിനിസ്‌ട്രേറ്റര്‍ പൊളിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്ന വീടുകള്‍ 1965ലെ ചട്ടം വരുന്നതിനു മുന്‍പ് നിര്‍മ്മിച്ചവയാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണണിക്കും.നേരത്തെ ദ്വീപിലെ പശുവളര്‍ത്തല്‍ ഫാം അടച്ചുപൂട്ടാനും സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ മാംസം ഒഴിവാക്കാനുമുള്ള ഉത്തരവുകള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

Related News