Loading ...

Home International

കൊവിഷീൽഡിന്റെ അംഗീകാരത്തിനായി അപേക്ഷ ലഭിച്ചില്ലെന്ന് യൂറോപ്യൻ യൂണിയൻ

കൊവിഷീൽഡിന്റെ അംഗീകാരത്തിനായി യൂറോപ്യൻ മെഡിസിൻ ഏജൻസിക്ക്ക് ഒരു അപേക്ഷയും ലഭിച്ചില്ലെന്ന് യൂറോപ്യൻ യൂണിയൻ. കൊവിഷീൽഡ്‌ വാക്‌സിൻ സ്വീകരിച്ച ഇന്ത്യൻ യാത്രക്കാർക്ക് യൂറോപ്പിലേക്കുള്ള യാത്രകളിൽ പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയൻ ഇക്കാര്യം വ്യകത്മാക്കിയത്‌. ആസ്ട്രസെനക്കാ – ഓക്സ്ഫോർഡ് ഇന്ത്യൻ നിർമ്മിത പതിപ്പിന് യൂറോപ്പ് യൂണിയൻ ഇതുവരെ അംഗീകാരം നല്കിയിട്ടില്ല.


കഴിഞ്ഞ ദിവസം വരെ ഇത് സംബന്ധിച്ച ഒരു അഭ്യർഥനയും യൂറോപ്യൻ മെഡിസിൻ ഏജൻസിക്ക് ലഭിച്ചിട്ടില്ലെന്ന് യൂറോപ്യൻ യൂണിയൻ പ്രസ്താവനയിൽ വ്യക്തമാക്കി. അപേക്ഷ ലഭിക്കുമ്പോൾ അത്തരം നടപടിക്രമങ്ങൾ അനുസരിച്ച് അത് പരിശോധിക്കുമെന്ന് വ്യക്തമാക്കി.

സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കൊവിഷീൽഡ്‌ യൂറേപ്യൻ യൂണിയന്റെ പാസ്സ്പോർട്ടിൽ ഉലപ്പെടുത്തണമെന്ന വിഷയം സംബന്ധിച്ച് നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കോവിഷീല്‍ഡ് ഇയുവിന്റെ കോവിഡ് വാക്‌സിനേഷന്‍ പാസ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താത്തത് മൂലം ഇത് സ്വീകരിച്ചവര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്രയ്ക്ക് തടസമുണ്ടെന്ന് ചൂണ്ടിക്കാട്ടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനാവാല വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്തെഴുതിയതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഫൈസര്‍, മൊഡേണ, ഓക്സ്ഫഡ് -ആസ്ട്രസെനകയുടെ വാക്‌സെര്‍വ്രിയ ( Vaxzervria by AstraZeneca-Oxford), ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ നാല് വാക്‌സിനുകള്‍ക്ക് മാത്രമാണ് വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ട് നല്‍കുന്നതും പകര്‍ച്ചവ്യാധി സമയത്ത് യൂറോപ്യന്‍ യൂണിയനുള്ളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതും.

Related News