Loading ...

Home Kerala

ലോക്​ഡൗണ്‍; ക്രിസ്​ത്യന്‍ പള്ളികളില്‍ ഞായറാഴ്ച പ്രാര്‍ഥനക്ക്​ കൂടുതല്‍ ഇളവില്ലെന്ന്​ സര്‍ക്കാര്‍

തിരുവനന്തപുരം: ക്രിസ്​ത്യന്‍ പള്ളികളില്‍ ഞായറാഴ്ച പ്രാര്‍ഥനക്ക്​ കൂടുതല്‍ ഇളവ്​ നല്‍കാനാവില്ലെന്ന്​ സംസ്ഥാന സര്‍ക്കാര്‍. കോവിഡ്​ അവലോകന യോഗത്തിലാണ്​ ഇക്കാര്യം തീരുമാനിച്ചത്​. ടി.പി.ആര്‍ കുറയാത്തതാണ്​ കാരണം. കൂടുതല്‍ ഇളവ്​ വേണമെന്ന്​ ക്രൈസ്​തവ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.ആരാധനാലായങ്ങളില്‍ 15 പേര്‍ എന്ന നിലവിലുള്ള അനുമതി ഉപയോഗിച്ച്‌​ പ്രാര്‍ഥന നടത്താം. വാരാന്ത്യ ലോക്​ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ഇളവ്​ നല്‍കാനാകില്ലെന്ന നിലപാടാണ്​ സര്‍ക്കാറിനുള്ളത്​. ചൊവ്വാഴ്ച അവലോകന യോഗം നടത്തി തീരുമാനങ്ങള്‍ പുനരാലോചിക്കാമെന്നാണ്​ സര്‍ക്കാറിന്‍റെ നിലപാട്​. കൂടുതല്‍ ഇളവുകളെ പറ്റി ഇപ്പോള്‍ ആലോചിക്കണ്ടെന്നാണ്​ ഒൗദ്യോഗിക തീരുമാനം.

Related News