Loading ...

Home International

തീവ്രവാദത്തിന് സഹായം'; പാക്കിസ്ഥാന്‍ എഫ്എടിഎഫ് 'ഗ്രേ ലിസ്റ്റില്‍

ഇസ്ലാമാബാദ് : ഭീകര സംഘടനകളുടെ സാമ്ബത്തിക സ്രോതസ് നിരീക്ഷിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്‌എടിഎഫിന്റെ) ഗ്രേലിസ്റ്റില്‍ നിന്നും പുറത്തു കടക്കാനാകാതെ പാകിസ്താന്‍. . ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗ്രേലിസ്റ്റില്‍ നിന്നും നീക്കേണ്ടതില്ലെന്ന് എഫ്‌എടിഎഫ് നിലപാട് സ്വീകരിച്ചത്.

ഐക്യരാഷ്ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സയീദ് ഉള്‍പ്പെടെയുള്ള കൊടും ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു എഫ്‌എടിഎഫിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഇതില്‍ പാകിസ്താന്‍ പരാജയപ്പെട്ടു. ഇതോടെയാണ് ഗ്രേലിസ്റ്റില്‍ തന്നെ പാകിസ്താനെ ഉള്‍പ്പെടുത്തുന്നത് തുടരാന്‍ സംഘടന തീരുമാനിച്ചത്.
കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തുന്നതില്‍ നിന്നും രക്ഷപെടാന്‍ 27 കര്‍മ്മ പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു പാകിസ്താന് നല്‍കിയിരുന്ന നിര്‍ദ്ദേശം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ഹാഫിസ് സയീദ് ഉള്‍പ്പെടെയുള്ള ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നത്. എന്നാല്‍ ഈ നിര്‍ദ്ദേശം മാത്രം പാകിസ്താന്‍ നടപ്പാക്കിയിട്ടില്ല. ഭീകരര്‍ക്ക് ചൂട്ടുപിടിക്കുന്ന രാജ്യമാണ് പാകിസ്താന്‍ എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. അതേസമയം ഭീകരര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കണമെന്ന് എഫ്‌എടിഎഫ് പ്രസിഡന്റ് മാര്‍കുസ് പ്ലേയെര്‍ താക്കീത് നല്‍കിയിട്ടുണ്ട്. ജെയ് ഷെ മുഹമ്മദ് തലവന്‍ മസൂദ് അസഹര്‍, ലഷ്‌കര്‍ ഇ ത്വയ്ബ സ്ഥാപകന്‍ ഹാഫിസ് സയീദ്, ഭീകരന്‍ സാക്കിഉര്‍ റഹ്മാന്‍ ലക്വി എന്നിവരാണ് ആഗോള ഭീകരരുടെ പട്ടികയിലുള്ളത്.

കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി, ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹരണം എന്നിവ തടയുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടെന്നും ഗ്രേലിസ്റ്റില്‍ നിന്നും പുറത്തുകടക്കുന്നതിനായി പാകിസ്താന്‍ ശ്രമിച്ചാല്‍ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും പ്ലേയെര്‍ പറഞ്ഞു

Related News