Loading ...

Home International

പാകിസ്താനില്‍ പട്രോളിംഗ് സംഘത്തിന് നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്താനില്‍ സൈനികര്‍ക്ക് നേരെ ഭീകരാക്രമണം. ഭീകരരുടെ വെടിവെയ്പ്പില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. ബലൂചിസ്താന്‍ പ്രവിശ്യയിലായിരുന്നു സംഭവം.സിബി ജില്ലയിലെ സന്‍ഗനില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പാകിസ്താന്‍ ഫ്രോണ്ടിയര്‍ ഫോഴ്‌സിന് നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനങ്ങളില്‍ എത്തിയ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ വെടിവെയ്പ്പിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. നിരവധി സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പാക് സൈന്യത്തിന്റെ മാദ്ധ്യമ വിഭാഗമായ ഇന്റര്‍ സര്‍വ്വീസസ് പബ്ലിക് റിലേഷന്‍സ് അറിയിച്ചു.ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു ഭീകര സംഘടനയും ഏറ്റെടുത്തിട്ടില്ല. à´¸à´‚ഭവത്തില്‍ ബലൂചിസ്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related News