Loading ...

Home International

ആപ്പിള്‍ ഡെയ്‌ലിക്കു വിടചൊല്ലി ഹോങ്കോംഗുകാര്‍

ഹോ​​​ങ്കോം​​​ഗ്: ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​ക്ഷോ​​​ഭ​​​ക​​​രെ പി​​​ന്തു​​​ണ​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ല്‍ ചൈ​​​നീ​​​സ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ അ​​​നി​​​ഷ്ടം നേ​​​രി​​​ട്ട് അ​​​ട​​​ച്ചു​​​പൂ​​​ട്ടേ​​​ണ്ടി​​​വ​​​ന്ന ആ​​​പ്പി​​​ള്‍ ഡെ​​​യ്‌​​​ലി പ​​​ത്ര​​​ത്തി​​​നു വൈ​​​കാ​​​രി​​​ക​​​മാ​​​യി വി​​​ട​​​ചൊ​​​ല്ലി ഹോ​​​ങ്കോം​​​ഗു​​​കാ​​​ര്‍. പ​​​ത്ര​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​നപ്ര​​​തി സ്വ​​​ന്ത​​​മാ​​​ക്കാ​​​ന്‍ ന്യൂ​​​സ് സ്റ്റാ​​​ന്‍‌​​​ഡു​​​ക​​​ള്‍​​​ക്കു മു​​​ന്നി​​​ല്‍ വ​​​ന്‍ ജ​​​നാ​​​വ​​​ലി പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടു. പ​​​ത്തു​​​ല​​​ക്ഷം പ്ര​​​തി​​​ക​​​ള്‍ അ​​ച്ച​​​ടി​​​ച്ച​​​ത് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്തി​​​നു വി​​​റ്റു​​​തീ​​​ര്‍​​​ന്നു. à´…​​​ട​​​ച്ചു​​​പൂ​​​ട്ട​​​ല്‍ പ്ര​​​ഖ്യാ​​​പ​​​നം വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ ജ​​​നം ക​​​ന​​​ത്ത മ​​​ഴ​​​യെ അ​​​വ​​​ഗ​​​ണി​​​ച്ചും പ​​​ത്ര​​​ം ഓ​​​ഫീ​​​സി​​​നു മു​​​ന്നി​​​ല്‍ ത​​​ടി​​​ച്ചു​​​കൂ​​​ടി​​​യി​​​രു​​​ന്നു. ജീ​​​വ​​​ന​​​ക്കാ​​​ര്‍​​​ക്ക് അ​​​ഭി​​​വാ​​​ദ്യം അ​​​ര്‍​​​പ്പി​​​ക്ക​​​വേ പ​​​ല​​​രും ക​​​ണ്ണീ​​​ര്‍​​​ പൊ​​​ഴി​​​ച്ചു. 'ഹോ​​​ങ്കോം​​​ഗു​​​കാ​​​ര്‍ മ​​​ഴ​​​യി​​​ല്‍ വേ​​​ദ​​​ന​​​യോ​​​ടെ വി​​​ട​​​ചൊ​​​ല്ലു​​​ന്നു ' എ​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ല​​​ത്തെ പ​​​ത്ര​​​ത്തി​​​ന്‍റെ ത​​​ല​​​ക്കെ​​​ട്ട്.

ഹോ​​​ങ്കോം​​​ഗി​​​നെ നി​​​യ​​​ന്ത്രി​​​ക്കാ​​ന്‍​​ ചൈ​​​ന ന​​​ട​​​ത്തു​​​ന്ന ശ്ര​​​മ​​​ങ്ങ​​​ളെ പ​​​ത്രം ശക്തമായി എ​​​തി​​​ര്‍​​​ത്തി​​​രു​​​ന്നു. ദേ​​​ശീ​​​യസു​​​ര​​​ക്ഷാ നി​​​യ​​​മം ലം​​​ഘി​​​ച്ചു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച്‌ ചീ​​​ഫ് എ​​​ഡി​​​റ്റ​​​ര്‍ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​​ട​​​ച്ചു​​​പൂ​​​ട്ടാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. 26 വ​​​ര്‍​​​ഷ​​​ത്തെ പാ​​​ര​​​ന്പ​​​ര്യ​​​മു​​​ള്ള പ​​​ത്ര​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​നും ചൈ​​​ന​​​യു​​​ടെ വി​​​മ​​​ര്‍​​​ശ​​​ക​​​നു​​​മാ​​​യ ജി​​​മ്മി ലാ​​​യി​​​യും നേ​​​ര​​​ത്തേ അ​​​റ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്നു.

Related News