Loading ...

Home National

വ്യാജ കോവിഡ് വാക്‌സിന്‍ ; മുംബൈയിലും, കൊല്‍ക്കത്തയിലും നിരവധി ആളുകള്‍ കുത്തിവയ്‌പെടുത്തു

മുംബൈ: മുംബൈയിലും കൊല്‍ക്കത്തയിലും വ്യാജ കോവിഡ് വാക്സിന്‍ വിതരണം. വികലാംഗകര്‍ ഉള്‍പ്പെടെ കൊല്‍ക്കത്തയില്‍ 500 പേരും, മുംബൈയില്‍ 2000ത്തോളം പേരും വ്യാജ വാക്സിന്‍ കുത്തിവെപ്പിന് വിധേയരായി. വ്യാജ വാക്സിനേഷന്‍ ക്യാമ്ബ് നടത്തി കോവിഡ് വാക്സിനാണെന്ന് ധരിപ്പിച്ച്‌ ആളുകളില്‍ കുത്തിവെച്ചത് ഉപ്പു വെള്ളമായിരിക്കാമെന്ന് മുംബൈ പോലീസ് പറഞ്ഞു. കേസില്‍ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 10 പേര്‍ മുംബൈയില്‍ അറസ്റ്റിലായി.

പിടിയിലായ തട്ടിപ്പു സംഘത്തില്‍ നിന്ന് 12.4 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഘം മുംബൈയില്‍ എട്ട് വാക്സിനേഷന്‍ ക്യാമ്ബുകള്‍ കൂടി സംഘടിപ്പിച്ചിട്ടുണ്ടെന്നും ജോയിന്റ് കമ്മീഷണര്‍ വിശ്വാസ് പട്ടീല്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ വ്യാജ വാക്സിന്‍ സ്വീകരിച്ച 500 പേരില്‍ 250ഓളം പേര്‍ വികലാംഗകരും ട്രാന്‍സ്ജെന്‍ഡറുകളുമാണ്. തട്ടിപ്പ് നടത്തിയ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാജ കോവിഷീല്‍ഡ് സ്റ്റിക്കര്‍ ഒട്ടിച്ച വാക്സിന്‍ ബോട്ടിലുകളാണ് തട്ടിപ്പുകാരില്‍ നിന്ന് പിടിച്ചെടുത്തതെന്നും കൊല്‍ക്കത്ത പോലീസ് അറിയിച്ചു.

Related News