Loading ...

Home National

ലക്ഷദ്വീപില്‍ വീണ്ടും വിവാദ നടപടിയുമായി ഭരണകൂടം; ചെറിയം ദ്വീപിലെ ഷെഡ്ഡുകള്‍ പൊളിച്ചു മാറ്റണമെന്ന്​ ഉത്തരവ്​

കൊച്ചി: ലക്ഷദ്വീപില്‍ വീണ്ടും വിവാദ നടപടിയുമായി ഭരണകൂടം. ചെറിയം ദ്വീപിലെ ഷെഡ്ഡുകള്‍ പൊളിച്ചു മാറ്റണമെന്നാണ്​ ഭരണകൂടത്തിന്‍റെ പുതിയ ഉത്തരവ്​. മത്സ്യതൊഴിലാളികള്‍ നിര്‍മിച്ച ഷെഡ്​ ഏഴ്​ ദിവസത്തിനകം​ പൊളിച്ച്‌​ മാറ്റണമെന്ന്​ ഉത്തരവില്‍ വ്യക്​തമാക്കുന്നു.മത്സ്യതൊഴിലാളികള്‍ സ്വമേധയ ഷെഡ്ഡ്​​ പൊളിച്ചില്ലെങ്കില്‍ റവന്യ വകുപ്പ്​ അത്​ ചെയ്യും. പൊളിക്കാനുള്ള ചെലവ്​ തൊഴിലാളികളില്‍ നിന്നും ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്​. നേരത്തെയും സമാന രീതിയില്‍ ലക്ഷദ്വീപ്​ ഭരണകൂടം മത്സ്യ​െതാഴിലാളികളുടെ ഷെഡ്ഡുകള്‍ പൊളിച്ചു മാറ്റിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ്​ ദ്വീപില്‍ ഉയര്‍ന്നത്​.കഴിഞ്ഞ ദിവസം ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്ററുടെ രണ്ട്​ വിവാദ ഉത്തരവുകള്‍ ഹൈകോടതി സ്​റ്റേ ചെയ്​തിരുന്നു. à´¡à´¯à´±à´¿ ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവും സ്കൂള്‍ ഉച്ചഭക്ഷണത്തില്‍നിന്നും ബീഫും ചിക്കനും ഒഴിവാക്കണമെന്ന ഉത്തരവുമാണ് ഹൈകോടതി സ്റ്റേ ചെയ്തത്​. ലക്ഷദ്വീപ് സ്വദേശി നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് ഹൈകോടതി വാദം കേട്ടത്.

Related News