Loading ...

Home International

ചൈനയിലെ ആയോധന സ്‌കൂളില്‍ തീ പിടുത്തം ; 18 കുട്ടികള്‍ കൊല്ലപ്പെട്ടു

ബെയ്ജിംഗ് ; മധ്യ ചൈനയിലെ ആയോധന അഭ്യാസ സ്‌കൂളില്‍ തീ പിടുത്തം . 18 പേര്‍ കൊല്ലപ്പെട്ടതായും , 16 പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരില്‍ ഏറെയും ഏഴിനും ,പതിനാറിനും ഇടയില്‍ പ്രായമുള്ള ബോര്‍ഡിംഗ് വിദ്യാര്‍ത്ഥികളാണ്.പരിക്കേറ്റവര്‍ പ്രാദേശിക ആശുപത്രിയില്‍ ചികിത്സയിലാണ് . ഇവരില്‍ നാലുപേരുടെ നില ഗുരുതരമായി തുടരുന്നു . തീപിടുത്തമുണ്ടായ സമയത്ത് 34 വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ ഉണ്ടായിരുന്നുവെന്ന് ബെയ്ജിംഗ് ടൊട്ടിയാവോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.ഹെനാന്‍ പ്രവിശ്യയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത് . സംഭവുമായി ബന്ധപ്പെട്ട് സെന്റര്‍ മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. à´•àµ‚ടുതല്‍ അന്വേഷണം നടക്കുന്നതായി പോലീസ് വ്യക്തമാക്കി.പരമ്ബരാഗത ചൈനീസ് ആയോധനകലയുടെ ജന്മസ്ഥലമാണ് ഹെനാന്‍, നിരവധി കുങ്ഫു അക്കാദമികളുടെ ആസ്ഥാനവുമാണിത്. നൂറുകണക്കിന് അധ്യാപകരും പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുമുള്ള പ്രശസ്തമായ ഷാവോലിന്‍ മാര്‍ഷല്‍ ആര്‍ട്സ് സ്കൂളും ഹെനാന്‍ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത് .

Related News