Loading ...

Home Kerala

അനധികൃത മരംമുറി: സി.ബി.ഐ അന്വേഷണഹരജി ഹൈകോടതി തള്ളി

കൊച്ചി: സംസ്ഥാനത്ത് അനധികൃതമായി മരം മുറിച്ചെന്ന കേസുകള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന ഹരജി ഹൈകോടതി തള്ളി. ഡല്‍ഹിയിലെ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനും മലയാളിയുമായ പി. പുരുഷോത്തമന്‍ നല്‍കിയ പൊതുതാല്‍പര്യഹരജിയാണ്​ ചീഫ്​ ജസ്​റ്റിസ്​ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്​ തള്ളിയത്​.
സംസ്ഥാന ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ടെന്നും ഇതിന്​ കോടതി മേല്‍നോട്ടം വഹിക്കുന്നതില്‍ എതിര്‍പ്പില്ലെന്നുമുള്ള സര്‍ക്കാര്‍ വിശദീകരണം രേഖപ്പെടുത്തിയാണ്​ ഹരജി തള്ളിയത്​. സര്‍ക്കാര്‍ ഉത്തരവി​െന്‍റ മറവില്‍ വനത്തില്‍നിന്ന് വന്‍തോതില്‍ മരങ്ങള്‍ മുറിച്ചത് രാഷ്​ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെയാണെന്നായിരുന്നു ഹരജിയിലെ ആരോപണം.സംസ്ഥാന ഏജന്‍സിയുടെ അന്വേഷണം കാര്യക്ഷമമാകില്ല എന്നതിനാല്‍ സി.ബി.ഐ വേണമെന്നായിരുന്നു ആവശ്യം. വനഭൂമിയില്‍ നിന്നല്ല മരങ്ങള്‍ മുറിച്ചതെന്നും വനം കൊള്ളയല്ല നടന്നതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ഇതില്‍ സി.ബി.ഐക്ക്​ ഇടപെടാനാവില്ലെന്നും ചൂണ്ടിക്കാട്ടി.

Related News