Loading ...

Home International

ആരാധനാലയങ്ങള്‍ക്ക് മേല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താനൊരുങ്ങി ഫ്രാന്‍സ്: ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

കോവിഡ് ഡെല്‍റ്റ വേരിയന്‍റ് അതിവേഗം  വ്യാപിക്കുന്നു, 85 രാജ്യങ്ങളില്‍ കണ്ടെത്തിയതായി 
പാരിസ്: ആരാധനാലയങ്ങള്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി ഫ്രാന്‍സ്. ഇതിനായുള്ള നീക്കങ്ങള്‍ ഫ്രാന്‍സ് ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആരാധനാലയങ്ങളെയും മത സംഘടനകളെയും നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കുന്ന ബില്‍ ഫ്രാന്‍സ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കോടതികളുടെ അനുവാദമില്ലാതെ ആരാധനാലയങ്ങള്‍ അടച്ച്‌ പൂട്ടുന്നതിനും മതസംഘടനകളെ പിരിച്ച്‌ വിടുന്നതിനും സര്‍ക്കാരിന് അധികാരം നല്‍കുന്ന ബില്ലാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്നത്.

പല നിര്‍ണായക കാര്യങ്ങളും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. മതസംഘടനകളോ പ്രവര്‍ത്തകരോ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയോ വിദ്വേഷ പ്രചാരണം നടത്തുകയോ ചെയ്താല്‍ ആ സംഘടനയെ നിരോധിക്കണമെന്നാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. മത സംഘടനകളുടെ പ്രവര്‍ത്തനം തുടരാനായി ഓരോ അഞ്ച് വര്‍ഷത്തിലും അനുമതി വാങ്ങണമെന്നും വിദേശ ഫണ്ടുകള്‍ സംബന്ധിച്ച കണക്ക് എല്ലാ വര്‍ഷവും സര്‍ക്കാരിനെ ബോധ്യപ്പെടുത്തണമെന്നും ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു. അടുത്ത ആഴ്ച്ച ബില്ല് ദേശീയ അസംബ്ലിയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. പള്ളികളും സിനഗോഗുകളും ഉള്‍പ്പെടെ എല്ലാ ആരാധനാലയങ്ങള്‍ക്കും നിയമം ബാധകമാണെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.

Related News