Loading ...

Home parenting

കുട്ടികളെ നീലതിമിംഗലങ്ങള്‍ വിഴുങ്ങാതിരിക്കാന്‍ by ഡോ. സി ജെ ജോണ്‍

നീലതിമിംഗലങ്ങള്‍പോലുള്ള ഓണ്‍ലൈന്‍/വീഡിയോ ഗെയിമുകള്‍ ഗൂഗിള്‍പോലുള്ള പരസ്യ വെബ്സെര്‍ച്ചുകളില്‍ ലഭ്യമല്ലെങ്കിലും à´…à´µ പ്രചാരത്തിലുണ്ടെന്നുതന്നെ നാം വിശ്വസിക്കേണ്ടിവരും. കാരണം അത്തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കൌമാരക്കാരുടെ മനസ്സിനെ സ്വാധീനിച്ച് തെറ്റായ വഴികളിലൂടെ സഞ്ചരിപ്പിച്ച് ആത്മഹത്യയിലേക്കുവരെ നയിക്കുന്നതാണ് ഇത്തരം ഗെയിമുകളെന്നാണ് കേള്‍ക്കുന്നത്.  

ഇത് ഒരു പ്രതീകം
പല മോശം വീഡിയോ ഗെയിമുകളുടെയും പ്രതീകമാണ് ഇതും. മറ്റുള്ളവരെ ആക്രമിക്കുക. സ്വയം ആക്രമിക്കുക. രതിദൃശ്യങ്ങള്‍ ആസ്വദിക്കുക തുടങ്ങി സ്വപ്രായത്തിനനുസരിച്ച് തലച്ചോറിന് ഉള്‍ക്കൊള്ളാന്‍കഴിയാത്ത ഉള്ളടക്കങ്ങളിലൂടെ സ്വഭാവത്തെ തകിടംമറിച്ച് ഭാവിവ്യക്തിജീവിതത്തെ പ്രതികൂലമായി ബാധിക്കും. അതുതന്നെയാണ് നീലതിമിംഗലംപോലുള്ള ഗെയിമുകളും ചെയ്യുന്നത്. അതുകൊണ്ട് ജാഗ്രത പാലിക്കണം.

വിവേകത്തോടെ വിവേചനപൂര്‍വം
നവസാങ്കേതികവിദ്യകളില്‍നിന്ന്  കൌമാരപ്രായക്കാരെ മാറ്റിനിര്‍ത്തുക എളുപ്പമല്ല. വിവേകപൂര്‍വവും വിവേചനപൂര്‍വവും ഉപയോഗിക്കാന്‍ അവരെ പ്രാപ്തിയാക്കുകയേ നിവൃത്തിയുള്ളൂ.
ഫോണും ടാബ്ലറ്റും കംപ്യൂട്ടറുമെല്ലാം വീട്ടിനകത്ത് പൊതുവായി കാണുന്ന സ്ഥലത്ത്് ഉപയോഗിക്കാന്‍ ശീലിപ്പിക്കണം. രഹസ്യമായി ഉപയോഗിക്കുന്ന ശീലം ശ്രദ്ധയില്‍പ്പെട്ടാല്‍ അമിതദേഷ്യത്തോടെ  ഫോണ്‍ വാങ്ങിവയ്ക്കുകയോ കംപ്യൂട്ടര്‍ പൂട്ടിവയ്ക്കുകയോ ചെയ്തതുകൊണ്ടായില്ല. മറിച്ച്, അവരെ അപകടത്തെക്കുറിച്ച് കാര്യകാരണസഹിതം പറഞ്ഞു മനസ്സിലാക്കി യുക്തിപൂര്‍വം പിന്തിരിപ്പിക്കണം. ഇതില്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും നല്ല പങ്ക് നിര്‍വഹിക്കാനാകും. 
നവസാങ്കേതികവിദ്യകളില്‍നിന്ന്  മാറിനില്‍ക്കാനാവില്ല. പഠനാവശ്യങ്ങള്‍ക്കും കൂടുതല്‍ അറിയാനും അറിഞ്ഞ വിവരങ്ങള്‍ കൂടുതല്‍ കൃത്യമാക്കാനുമൊക്കെ ഇന്റര്‍നെറ്റും സോഷ്യല്‍മീഡിയയും ആവശ്യമായിവരാം. ഹോംവര്‍ക്ക് അറിയിക്കാന്‍പോലും വാട്സാപ് ഉപയോഗിക്കുന്ന സ്കൂളുകളുണ്ട്. അമിതവും അനാവശ്യവുമായ ഉപയോഗം ഒഴിവാക്കി യുക്തിപൂര്‍വം എങ്ങനെ ഉപയോഗിക്കാം എന്നതിനാണ് ഇവിടെ പ്രസക്തി. 

പകരം വിനോദം വേണം
കുട്ടികളുടെ വിശ്രമവേളകളിലാണ് കൂടുതലും ഇത്തരം മീഡിയയുടെ ഉപയോഗം കൂടുതല്‍. 
എന്നാല്‍ ഈ സമയങ്ങളിലെ മൊബൈല്‍, കംപ്യൂട്ടര്‍ ഉപയോഗം ഒഴിവാക്കുമ്പോള്‍ പകരം എന്ത് എന്ന് പറഞ്ഞുകൊടുക്കാനും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കഴിയണം.
എന്ത് പകരംവയ്ക്കാന്‍ കഴിയുന്നു എന്നതാണ് പ്രധാനം. എത്ര രക്ഷിതാക്കള്‍ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പാടാന്‍, ചിത്രം വരയ്ക്കാന്‍, കളിക്കാന്‍ സൌകര്യമൊരുക്കുന്നു. ഇതും ആലോചിക്കേണ്ടതാണ്. ഇതൊന്നുമില്ലാതെ അടച്ചിട്ട മുറിക്കുള്ളില്‍ സമയം കളയേണ്ടിവരുന്നതും à´† ശൂന്യതയിലേക്ക് അപകടകരമായ വീഡിയോ കളികള്‍ വരുന്നുവെന്നതും മനസ്സിലാക്കേണ്ടതാണ്. 

അവഗണിക്കപ്പെടുന്നവര്‍

മാതാപിതാക്കള്‍ ശ്രദ്ധിക്കാത്തവര്‍, വീട്ടില്‍ അവഗണിക്കപ്പെടുന്നവര്‍, അധികമാരോടും സംസാരിക്കാത്തവര്‍, കൂട്ടുകാരില്ലാത്തവര്‍, അന്തര്‍മുഖത്വമുള്ളവര്‍ എന്നിവര്‍ സൈബര്‍ ഇടങ്ങളെ ആശ്രയിക്കാന്‍ സാധ്യത കൂടുതലാണ്്. അവരെ അതില്‍നിന്നു പിന്തിരിപ്പിക്കാനും പൊതുധാരയില്‍ സജീവമാക്കാനും അധ്യാപകരും രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തണം.
അക്രമം ഉണ്ടാക്കുക. അനാവശ്യമായി ദേഷ്യപ്പെടുക. അടച്ചിട്ടമുറിയില്‍ അധികസമയവും കഴിയുക. എപ്പോഴും വിഷാദഭാവം. ആത്മഹത്യാപ്രവണത കാണിക്കുക. എന്നീ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നിരീക്ഷിച്ച് കുട്ടികളെ രക്ഷപ്പെടുത്താനുള്ള ബോധവല്‍ക്കരണം ആരംഭിക്കേണ്ടതാണ്. തുറന്നസംസാരത്തിന് കുടുംബത്തില്‍ സാഹചര്യം ഉണ്ടായാല്‍ രഹസ്യമായ സൈബര്‍ സഞ്ചാരങ്ങള്‍ക്ക് അവസരം കുറയും. കൌമാരക്കാര്‍ ആണായാലും പെണ്ണായാലും തങ്ങളുടെ ബുദ്ധിമുട്ടുകള്‍ സൈബര്‍ ലോകത്ത് അപരിചിതരുമായി പങ്കുവെക്കുന്നത് ഒഴിവാക്കുവാന്‍ കുടുംബത്തിലെ തുറന്ന സംസാരം സഹായിക്കും. 

ഇതും സൈബര്‍ ആക്രമണം
മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് അമിത ഉപയോഗം. അപകടകരമായ സൈബര്‍ ഇടങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കല്‍. അക്രമ-ലൈംഗിക അരാജകത്വ-ആത്മഹത്യാ പ്രവണതകള്‍ കാണിക്കുക. തീവ്രവാദ നിലപാടുകള്‍ എന്നിവയൊക്കെ ചേര്‍ത്തുവായിക്കുമ്പോള്‍ ഇതും ഒരുതരം ആക്രമണമാണ്. ഇതിന്റെ സാമൂഹ്യ, രാഷ്ട്രീയ മാനങ്ങളും തിരിച്ചറിയണം. ഇവന്‍ എന്താ ഇങ്ങനെ? ഇവള്‍ എന്താ ഇങ്ങനെ? എന്നു ചോദിക്കുമ്പോള്‍ അത് കൂട്ടുകെട്ടിന്റെ കുഴപ്പമാണെന്നു പറഞ്ഞ് കൈകഴുകാതെ സൈബര്‍സ്വാധീനവും മനസ്സിലാക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. 

(എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചീഫ് സൈക്യാട്രിസ്റ്റാണ് ലേഖകന്‍)

Related News