Loading ...

Home National

ജയലളിതയുടെ മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

ചെന്നൈ > തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് തമിഴ്നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് ഇക്കാര്യം അറിയിച്ചത്. ഒ പനീര്‍ശെല്‍വം നേതൃത്വം നല്‍കുന്ന വുഭാഗവും പളനി സ്വമി വിഭാഗവും നടത്തുന്ന ലയന ചര്‍ച്ചകളുടെ ഭാഗമാണ് പുതിയ തീരുമാനമെന്നാണ് സൂചന.

പോയസ് ഗാര്‍ഡന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു ജയ സ്മാരകമായി വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. മുന്‍ മുഖ്യമന്ത്രിയായിരുന്ന à´’.പനീര്‍സെല്‍വത്തിന്റെ പ്രധാന ആവശ്യങ്ങളായിരുന്നു ഇവ. 

ഒ പനീര്‍സെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിനു മുന്‍പുതന്നെ ജയലളിതയുടെ മരണം അന്വേഷിക്കുന്നതിനു തീരുമാനിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ രാജിയോടെ സര്‍ക്കാര്‍ തീരുമാനത്തില്‍നിന്ന് പിന്നോട്ടുപോയി.

2016 ഡിസംബര്‍ അഞ്ചിനു രാത്രിയാണ് ജയലളിത അന്തരിച്ചത്. 75 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലായിരുന്നു മരണം. കടുത്ത പനിയും നിര്‍ജലീകരണവും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ജയലളിതയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവരുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്തത്.

Related News