Loading ...

Home International

വിശ്വാസവോ​ട്ടെടുപ്പില്‍ ​പ്രധാനമന്ത്രി പരാജയപ്പെട്ടു; സ്വീഡന്‍ ഭരണപ്രതിസന്ധിയിലേക്ക്​

സ്​റ്റോക്​ഹോം: 2014 മുതല്‍സ്വീഡന്‍ ഭരിക്കുന്ന പ്രധാനമന്ത്രി സ്​റ്റെഫാന്‍ ലോഫന്‍ പാര്‍ലമെന്‍റില്‍ നടന്ന വിശ്വാസവോ​ട്ടെടുപ്പില്‍ പരാജയപ്പെട്ടു. പ്രധാനമന്ത്രി രാജിവെക്കുന്നതോടെ രാജ്യം വീണ്ടും ഭരണപ്രതിസന്ധിയിലാകും. സ്വീഡിഷ്​ ഭരണഘടന പ്രകാരം പുതിയ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിക്കാനോ സ്​പീക്കര്‍ക്ക്​ ഭരണച്ചുമതല നല്‍കാ​നോ ഒരാഴ്​ചത്തെ സമയം പ്രധാനമന്ത്രിക്ക്​ അനുവദിച്ചിട്ടുണ്ട്​. സ്വീഡനില്‍ വിശ്വാസവോ​ട്ടെടുപ്പില്‍ പരാജയപ്പെടുന്ന ആദ്യ രാഷ്​ട്രീയ ​േനതാവാണ്​ ലോഫന്‍. 2018ലും രാജ്യം രാഷ്​ട്രീയ പ്രതിസന്ധിയിലേക്ക്​ കൂപ്പുകുത്തിയിരുന്നു.
തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം നേടാനാവാതെ പോയതാണ്​ പ്രതിസന്ധിയിലാക്കിയത്​. à´¨à´¾à´²àµ മാസം നീണ്ട ചര്‍ച്ചകള്‍ക്ക്​ ഒടുവില്‍ സോഷ്യല്‍ ഡെമോക്രോറ്റ്​ നേതാവു കൂടിയായ സ്​റ്റെഫാന്‍ ഗ്രീന്‍ പാര്‍ട്ടിയുടെ പിന്തുണയോടെ​ ന്യൂനപക്ഷ സര്‍ക്കാര്‍ രൂപവത്​കരിക്കുകയായിരുന്നു. സര്‍ക്കാരില്‍ വിശ്വാസം നഷ്​ടപ്പെട്ടതായി കാണിച്ച്‌​ നാഷനലിസ്​റ്റ്​ സ്വീഡന്‍ ഡെമോക്രാറ്റ്​സ്​ പാര്‍ട്ടിയാണ്​ സ്​റ്റെഫാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്​. പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ നല്‍കേണ്ട​ വാടക എടുത്തുകളഞ്ഞതാണ്​ പ്രകോപനം. ഇടുതുപാര്‍ട്ടി സര്‍ക്കാരിന്​ പിന്തുണ പിന്‍വലിച്ചതോടെയാണ്​ വിശ്വാസവോ​ട്ടെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടത്​. 109 നെതിരെ 181 വോട്ടുകള്‍ക്കാണ്​ പ്രമേയം പാസാക്കിയത്​.

Related News