Loading ...

Home Kerala

രജിസ്റ്റര്‍ ചെയുന്നത് അയല്‍സംസ്ഥാനങ്ങളില്‍ ; നിയമം ലംഘിച്ച്‌ കേരളത്തില്‍ ചരക്കുനീക്കം നടത്തി ലോറികള്‍

തിരുവനന്തപുരം : അയല്‍ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ നിയമം ലംഘിച്ച്‌ കേരളത്തില്‍ ചരക്കുനീക്കം നടത്തുന്നതായി കണ്ടെത്തി. കഴിഞ്ഞ ദിവസം അങ്കമാലിയില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ നിയമം ലംഘിച്ച്‌ ചരക്ക് നീക്കം നടത്തിയ രണ്ട് ലോറികള്‍ പിടികൂടി.ഇത്തരത്തില്‍ ചരക്കു കടത്തുന്നതിലൂടെ സംസ്ഥാന സര്‍ക്കാരിനുണ്ടാകുന്നത് കോടികളുടെ നഷ്ടമാണ്. മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ കേരളത്തിനകത്ത് ചരക്ക് നീക്കം നടത്തുന്നതിന് നിരോധനമുണ്ട്.നിരോധനം ലംഘിച്ച്‌ ഒട്ടേറെ ചരക്കു വാഹനങ്ങള്‍ ഇത്തരത്തില്‍ ഓടുന്നുണ്ട്. കര്‍ണാടക രജിസ്ട്രേഷനിലുള്ള വാഹനങ്ങള്‍ക്ക് ടാക്‌സ് കുറവായതിനാല്‍ കുറഞ്ഞ നിരക്കില്‍ ഓടാനും കഴിയും. 30 ടണ്‍ ഭാരം കയറ്റാവുന്ന ട്രക്കിന് കേരളത്തില്‍ മൂന്നു മാസം കൂടുമ്ബോള്‍ 25,000 രൂപ റോഡ് ടാക്‌സ് അടയ്ക്കണം. എന്നാല്‍, കര്‍ണാടകയില്‍ ഒരു വര്‍ഷത്തേക്ക് à´ˆ തുക മതി എന്നതാണ് à´ˆ വെട്ടിപ്പിനു കാരണം.

Related News