Loading ...

Home Kerala

കേരളത്തിൽ ചക്രസ്തംഭന സമരം ; കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധം

കൊച്ചി : കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ചക്രസ്തംഭന സമരം നടത്തി. രാവിലെ 11 മുതല്‍ 11.15 വരെയായിരുന്നു സമരം. പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച്‌ ട്രേഡ് യൂണിയനുകളാണ് സമരത്തിന് ആഹ്വാനം നല്‍കിയത്.കൊച്ചിയില്‍ കലൂര്‍, എംജി റോഡ് തുടങ്ങി 30 കേന്ദ്രങ്ങളില്‍ ചക്രസ്തംഭന സമരം നടത്തി. സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ കലൂരില്‍ സമരം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ സമരങ്ങള്‍ നടന്നു.സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, യുടിയുസി, എസ്ടിയു, എച്ച്‌എംഎസ്, സേവ, ടിയുസിഐ, എഐയുടിയുസി, ഐഎന്‍എല്‍സി, എഐസിടിയു, കെടിയുസി (എം), എച്ച്‌എംകെപി, കെടിയുസി, എന്‍ടിയുഐ, കെടിയുസി (ബി), കെടിയുസി (ജെ), എന്‍എല്‍സി, ടിയുസിസി, എന്‍ടിയുഐ, ജെടിയു സംഘടനകള്‍ സമരത്തില്‍ പങ്കെടുത്തു.

Related News