Loading ...

Home National

അഭിപ്രായ സ്വാതന്ത്ര്യത്തിന്​ തടസം; ഇന്ത്യയുടെ പുതിയ ഐ.ടി നിയമങ്ങള്‍ക്കെതിരെ യു.എന്‍

ഇന്ത്യയുടെ പുതിയ ഐ.ടി നിയമങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭ. പുതിയ നിയമങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്നതാണെന്ന്​ കാണിച്ച്‌​ യു.എന്‍ പ്രത്യേക പ്രതിനിധി ഇന്ത്യയ്ക്ക്​ കത്തയച്ചു.സിവില്‍ പൊളിറ്റിക്കല്‍ അവകാശങ്ങളുമായി ബന്ധപ്പെട്ടുള്ള ഉടമ്ബടികളുടെ അനു​​​ച്ഛേദം 17,19 എന്നിവയ്ക്ക്​ വിരുദ്ധമാണ്​ ഇന്ത്യയുടെ ഐ.ടി നിയമങ്ങളെന്ന്​ യു.എന്‍ ചൂണ്ടിക്കാട്ടുന്നു. 1979ല്‍ ഇന്ത്യ ഈ ഉടമ്ബടിയെ അംഗീകരിച്ചിട്ടുണ്ടെന്നും യു.എന്‍ വ്യക്​തമാക്കി.പുതിയ ഐ.ടി. ചട്ടങ്ങള്‍ പ്രകാരം നിയമവിരുദ്ധമായ പോസ്റ്റുകള്‍ മാത്രമല്ല, വാസ്തവമുള്ള പോസ്റ്റുകള്‍ പോലും സമ്മര്‍ദ്ദമുണ്ടായാല്‍ നീക്കേണ്ടി വരും. അന്താരാഷ്​ട്ര ചട്ടങ്ങളുടെ ലംഘനമാണെന്ന്​ കാണിച്ച്‌​ നിയമങ്ങള്‍ പുനഃപരിശോധിക്കണമെന്നും യു.എന്‍ പ്രതിനിധി ആവശ്യപ്പെട്ടു.ഇന്ത്യയുടെ ഐ.ടി നിയമങ്ങള്‍ക്കെതിരെ ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങള്‍ രംഗത്ത് വന്നിരുന്നു. നിയമത്തിലെ ചില വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കണമെന്ന് സമൂഹമാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാറിനോട്​ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, പുതിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്രം സമ്മര്‍ദം ചെലുത്തുകയാണുണ്ടായത്.

Related News