Loading ...

Home International

ചൈനക്കെതിരെ ലോകവ്യാപാര സംഘടന​യെ സമീപിച്ച്‌​ ആസ്​ട്രേലിയ

മെല്‍ബണ്‍: വീഞ്ഞിന്​ അധിക നികുതി ഏര്‍പ്പെടുത്തിയ ചൈനയുടെ നടപടിക്കെതിരെ ലോകവ്യാപാര സംഘടനയെ സമീപിച്ച്‌​ ആസ്​ട്രേലിയ. വിദേശ ഇറക്കുമതി കുറക്കുന്നതിന്​ വേണ്ടി വീഞ്ഞിന്​ മേല്‍ ചൈന നികുതി ഏര്‍പ്പെടുത്തിയതാണ്​ ആസ്​ട്രേലിയയെ ചൊടുപ്പിച്ചത്​. നിയമങ്ങള്‍ അനുസരിച്ചുള്ള വ്യാപാരം മാത്രമേ അംഗീകരിക്കുവെന്നും​ ആസ്​ട്രേലിയ വ്യക്​തമാക്കി​.പ്രശ്​നം പരിഹരിക്കാന്‍ ചൈനയുമായി എപ്പോഴും ചര്‍ച്ചക്ക്​ തയാറാണെന്ന്​ ആസ്​ട്രേലിയ അറിയിച്ചു. അന്താരാഷ്​ട്ര വ്യാപാരത്തില്‍ ആരുടെയും ഭീഷണിക്ക്​ വഴങ്ങില്ലെന്ന്​ ആസ്​ട്രേലിയന്‍ പ്രധാനമന്ത്രി സ്​കോട്ട്​ മോറിസണ്‍ വ്യക്​തമാക്കിയിരുന്നു. à´¨àµ‡à´°à´¤àµà´¤àµ† ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ചൈനക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന്​ ആസ്​ട്രേലിയ ആവശ്യപ്പെട്ടിരുന്നു. à´‡à´¤à´¿à´¨àµâ€‹ പുറമേ കൊറോണ വൈറസി​െന്‍റ വരവിനെ കുറിച്ച്‌​​ വിശദമായ അന്വേഷണം നടത്തണമെന്നും ആസ്​ട്രേലിയ ആവശ്യപ്പെട്ടിരുന്നു. ആസ്​ട്രേലിയയില്‍ നിന്നുള്ള നിരവധി ഉല്‍പന്നങ്ങള്‍ ചൈന അധിക നികുതി ചുമത്തിയിരുന്നു.

Related News