Loading ...

Home Europe

ഫാ. മാർട്ടിൻ വാഴച്ചിറക്ക് ആയിരങ്ങളുടെ അശ്രുപൂജ

ചങ്ങനാശേരി: സ്കോട്ലൻഡിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സിഎംഐ സഭാ വൈദികൻ à´«à´¾. മാർട്ടിൻ വാഴച്ചിറയുടെ സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ചങ്ങനാശേരി ചെത്തിപ്പുഴ തിരുഹൃദയ ആശ്രമ ദേവാലയത്തിലെ സെമിത്തേരിയിൽ നടന്നു. 

തിരുക്കർമങ്ങൾക്ക് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് തറയിൽ, മാർ ജോസഫ് സ്രാന്പിക്കൽ, മാർ സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ, മാർ സൈമണ്‍ സ്റ്റോക്ക് പാലാത്തറ, മാർ ഗ്രെഷ്യൻ മുണ്ടാടൻ തുടങ്ങിവർ കാർമികത്വം വഹിച്ചു. സിഎംഐ സഭ പ്രിയോർ à´«à´¾. പോൾ ആച്ചാണ്ടി, തിരുവനന്തപുരം പ്രൊവിൻഷ്യൽ à´«à´¾. സെബാസ്റ്റ്യൻ ചാമത്തറ എന്നിവരും വിവിധ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. മാർട്ടിനച്ചന്‍റെ ഒപ്പം വൈദിക വിദ്യാർഥിയായി വൈദികനായ à´«à´¾. റോമിയോ കല്ലുകളം ആണ് ചരമപ്രസംഗം നടത്തിയത്. 

വ്യാഴാഴ്ച രാവിലെ മൃതദേഹം നെടുന്പാശേരി വിമാനത്താവളത്തിൽ നിന്നും മാർട്ടിനച്ചന്‍റെ പുളിങ്കുന്ന് കണ്ണാടിയിലുള്ള വസതിയിൽ എത്തിച്ചപ്പോൾ മുതൽ ഇന്ന് സംസ്കാരം നടക്കുന്നതു വരെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും അടക്കം അണമുറിയാത്ത ജനപ്രവാഹം ആദരാജ്ഞലികൾ അർപ്പിക്കുവാൻ എത്തിയിരുന്നു. 

ചെത്തിപ്പുഴ ആശ്രമ ദേവാലയത്തിൽ എത്തിച്ച മൃതദേഹത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കേരള കോണ്‍ഗ്രസ് -എം നേതാവ് കെ.എം. മാണി, കൊടിക്കുന്നിൽ സുരേഷ് എംപി, സി.എഫ്. തോമസ് എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ എന്നിവർ ആദരാജ്ഞലികൾ അർപ്പിച്ചു.

ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ സഹവികാരി ആയിരിക്കവെ ആണ് ഉപരിപഠനാർഥം കഴിഞ്ഞ വർഷം à´«à´¾. മാർട്ടിൻ സ്കോട് ലൻഡിലെ എഡിൻബറോയിൽ എത്തിയത്. എഡിൻബറോയിലെ ക്രിസ്റ്റോഫിൻ സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ ശുശ്രൂഷ ചെയ്തുവരികയാണ് ഇക്കഴിഞ്ഞ ജൂണ്‍ ഇരുപതിന് അച്ചനെ കാണാതാവുന്നത്. 

Related News