Loading ...

Home Kerala

ക​ട​ലു​ണ്ടി പ​ക്ഷി​സ​ങ്കേ​ത​ത്തി​ല്‍ ദേ​ശാ​ട​ന​ക്കി​ളി​ക​ള്‍ കു​റ​യു​ന്നു

വ​ള്ളി​ക്കു​ന്ന്: ച​രി​ത്ര​താ​ളു​ക​ളി​ല്‍ ഇ​ടം​നേ​ടി​യ ക​ട​ലു​ണ്ടി പ​ക്ഷി​സ​ങ്കേ​ത​ത്തി​ല്‍ അ​തി​ഥി​ക​ളാ​യി എ​ത്തു​ന്ന ദേ​ശാ​ട​ന പ​ക്ഷി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു​വ​രു​ന്ന​താ​യി പ​ഠ​നം. വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ക​ണ്ടെ​ത്ത​ല്‍. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ജ​ന്തു​ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗം ത​ല​വ​ന്‍ പ്ര​ഫ. പി.​കെ. പ്ര​സാ​ദ​ന്‍, സൗ​ദി​യി​ലെ കി​ങ്‌ ഫ​ഹ​ദ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​ന്‍ ഡോ. ​കെ.​എം. ആ​രി​ഫ്, ടു​ണീ​ഷ്യ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ. അ​യി​മ​ന്‍ നെ​ഫ്ല, ദു​ൈ​ബ​യി​ലെ യു.​എ.​ഇ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ. സാ​ബി​ര്‍ മു​സാ​ഫി​ര്‍, കോ​ഴി​ക്കോ​ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ നി​ല​വി​ലെ പ്രോ ​വൈ​സ് ചാ​ന്‍​സ​ല​ര്‍ കൂ​ടി​യാ​യ പ്ര​ഫ. à´•àµ†.​എം. നാ​സ​ര്‍, ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​നി à´Ÿà´¿.​ആ​ര്‍. ആ​തി​ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്‌.
അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ്, ഈ​ര്‍​പ്പ​ത്തിെന്‍റ അ​ള​വ്, വെ​ള്ള​ത്തി​ല്‍ ഉ​പ്പിെന്‍റ അ​ള​വി​ല്‍ വ​രു​ന്ന മാ​റ്റം തു​ട​ങ്ങി അ​നേ​കം ഘ​ട​ക​ങ്ങ​ളാ​ണ് പ​ഠ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യ​ത്.പ്ര​കൃ​തി​യു​ടെ മാ​റ്റം ദേ​ശാ​ട​ന​പ​ക്ഷി​ക​ളു​ടെ എ​ണ്ണം കു​റ​യാ​നും അ​വ​യു​ടെ ദേ​ശാ​ട​ന സ​മ​യ​ക്ര​മ​ത്തി​ല്‍ മാ​റ്റം വ​രാ​നും കാ​ര​ണ​മാ​യെ​ന്നാ​ണ് പ​ഠ​ന​ത്തി​ലെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ല്‍. ഈ ​സ്ഥി​തി തു​ട​ര്‍​ന്നാ​ല്‍ സ​മീ​പ​ഭാ​വി​യി​ല്‍ ത​ന്നെ ക​ട​ലു​ണ്ടി ദേ​ശാ​ട​ന​ക്കി​ളി​ക​ളി​ല്ലാ​ത്ത പ്ര​ദേ​ശ​മാ​യി മാ​റു​മെ​ന്ന ആ​ശ​ങ്ക​യും സം​ഘം വി​ല​യി​രു​ത്തു​ന്നു. എ​ല്‍ സേ​വി​യ​ര്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന 'ഗ്ലോ​ബ​ല്‍ ഇ​ക്കോ​ള​ജി ആ​ന്‍​ഡ്‌ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍' അ​ന്ത​ര്‍​ദേ​ശീ​യ ശാ​സ്ത്ര ജേ​ണ​ലിെന്‍റ പു​തി​യ ല​ക്ക​ത്തി​ല്‍ പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related News