Loading ...

Home Gulf

മസ്കറ്റ് കലോൽസവം: അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 11

മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം à´ˆ വർഷത്തെ ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന മൽസരങ്ങളിൽ പങ്കെടുക്കാനുള്ള അപേക്ഷകൾ ഓഗസ്റ്റ് 11 വരെ സ്വീകരിക്കും. 18ന് മത്സരങ്ങൾ ആരംഭിക്കും. മലയാളികളായ ക്ലബിൽ അംഗത്വമില്ലാത്ത കുട്ടികൾക്കും മത്സരങ്ങളിൽ പങ്കെടുക്കാമെന്ന് കൾച്ചറൽ സെക്രട്ടറി അറിയിച്ചു. 

വിജയികൾക്കുള്ള സമ്മാനങ്ങൾ നവംബർ മൂന്നിന് അൽഫലാജ് ഹോട്ടലിൽ കേരളപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തിൽ വിതരണം ചെയ്യും.

വിവരങ്ങൾക്ക്: പി.എം.മുരളീധരൻ (കൾച്ചറൽ സെക്രട്ടറി) 94491010.

റിപ്പോർട്ട്: സേവ്യർ കാവാലം

Related News