Loading ...

Home National

പൗരത്വ പ്രക്ഷോഭം; വിദ്യാര്‍ത്ഥി നേതാക്കളുടെ ജാമ്യം റദ്ദാക്കില്ലെന്ന് സുപ്രീംകോടതി

പൗരത്വ പ്രക്ഷോഭക്കേസില്‍ വിദ്യാര്‍ത്ഥി നേതാക്കളുടെ ജാമ്യം റദ്ദാക്കില്ലെന്ന് സുപ്രീംകോടതി. ഡല്‍ഹി പൊലീസാണ് ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഉത്തരവിലെ കണ്ടെത്തല്‍ പ്രതികളെ കുറ്റവിമുക്തരാക്കുന്നതിന് തുല്യമാണെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. വിദ്യാര്‍ത്ഥി നേതാക്കളുടെ ജാമ്യം റദ്ദാക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ജാമ്യം റദ്ദാക്കാനാവില്ലെന്ന് പറഞ്ഞ കോടതി വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് നോട്ടീസയക്കാന്‍ ഉത്തരവിട്ടു. ഹര്‍ജി നാലാഴ്ചക്ക് ശേഷം കോടതി പരിഗണിക്കും.
ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആസിഫ് ഇഖ്ബാല്‍, തതാഷ നര്‍വാള്‍, ദേവാംഗന കലിത എന്നിവര്‍ക്ക് ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. à´šàµŠà´µàµà´µà´¾à´´àµà´š ജാമ്യം നല്‍കിയിട്ടും ഇവരെ മോചിപ്പിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. വീണ്ടും കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് ഇവര്‍ ജയില്‍ മോചിതരായത്.

Related News