Loading ...

Home International

ഉത്തര കൊറിയ കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നു : തുറന്നു സമ്മതിച്ച്‌ കിം ജോങ് ഉന്‍

സോള്‍ : ഉത്തര കൊറിയ കടുത്ത പട്ടിണിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഭരണാധികാരി à´•à´¿à´‚ ജോങ് ഉന്‍. ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് à´•à´¿à´‚ ഇക്കാര്യം തുറന്നു സമ്മതിച്ചത്. ജനങ്ങളുടെ ഭക്ഷ്യസാഹചര്യങ്ങള്‍ ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് à´•à´¿à´‚ യോഗത്തെ അറിയിച്ചു.കഴിഞ്ഞ വര്‍ഷം ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിച്ചതാണ് കടുത്ത ഭക്ഷ്യപ്രതിസന്ധിക്ക് കാരണം. ഇതേത്തുടര്‍ന്ന് രാജ്യത്തിന് ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് à´•à´¿à´‚ പറയുന്നു.സാധാരണ വാര്‍ത്തകള്‍ പോലും അടിച്ചമര്‍ത്തപ്പെടുന്ന രാജ്യത്തിന്റെ ഭരണാധികാരി ഇത്തരത്തില്‍ ഭക്ഷ്യക്ഷാമത്തെക്കുറിച്ച്‌ തുറന്നുസമ്മതിച്ച്‌ രംഗത്തെത്തിയത് à´‰.കൊറിയ ഭീതികരമായ സാഹചര്യത്തിലേക്കാണ് പോകുന്നതെന്നതിന്റെ സൂചനയാണ്.കോവിഡിനെ തടയാനായി അതിര്‍ത്തികള്‍ അടച്ചതോടെ ചൈനയില്‍നിന്നുള്ള ചരക്കുകളുടെ വരവും നിലച്ചിരിക്കുകയാണ്. à´­à´•àµà´·àµà´¯à´§à´¾à´¨àµà´¯à´™àµà´™à´³àµâ€, ഇന്ധനം തുടങ്ങിയവയ്ക്ക് ചൈനയെയാണ് à´‰.കൊറിയ പ്രധാനമായി ആശ്രയിക്കുന്നത്. ഇതിനുപുറമെ അന്താരാഷ്ട്രതലത്തില്‍നിന്നുള്ള വിവിധ ഉപരോധങ്ങളും രാജ്യത്തിന് ഇരുട്ടടിയായിരിക്കുകയാണ്. ഇതോടെ രാജ്യത്ത് ഭക്ഷ്യവില കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഒരു à´•à´¿.ഗ്രാം നേന്ത്രപ്പഴത്തിന് 45 ഡോളര്‍(ഏകദേശം 3,340 രൂപ) ആണ് നിലവിലെ വില.

Related News