Loading ...

Home Gulf

ദുബൈയില്‍ ബിസിനസ് ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ ഉദാരമാക്കും

ദുബൈയില്‍ പുതിയ ബിസിനസ് തുടങ്ങുന്നതിനും നടത്തുന്നതിനുമുള്ള നടപടിക്രമങ്ങളില്‍ അടുത്ത മൂന്നു മാസത്തിനുള്ളില്‍ 30ശതമാനം കുറവ് വരുത്തും. നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കാനും എമിറേറ്റിന്‍റെ മത്സരശേഷി വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി.ദുബൈ കിരീടവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. നിക്ഷേപ അന്തരീക്ഷം ഉയര്‍ത്തുന്നതിന് വിവിധ പദ്ധതികളുമായി മുന്നോട്ട് പോവുമെന്ന് ശൈഖ് ഹംദാന്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ വ്യക്തമാക്കി. സ്വകാര്യ മേഖലക്ക് നല്‍കേണ്ട സഹായം, സാമ്ബത്തിക മേഖലയുടെ പുനരുദ്ധാരണ പദ്ധതികള്‍, ബിസിനസ് തുടങ്ങുന്നതിന്‍റെ ഭാരം കുറക്കാനുമുള്ള വഴികള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ചയായി.നിക്ഷേപ അന്തരീക്ഷം വികസിപ്പിക്കാനും കച്ചവടക്കാരെ ആകര്‍ഷിക്കുന്നത് തുടരാനും സര്‍ക്കാര്‍ കാര്യക്ഷമമമാകണമെന്ന് ശൈഖ് ഹംദാന്‍ നിര്‍ദേശിച്ചു. ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മേധാവികളും യോഗത്തില്‍ പങ്കെടുത്തു.
കോവിഡ് വ്യാപിച്ചതിന് ശേഷം പെതുവെ ബിസിനസ് രംഗത്ത് രൂപപ്പെട്ട മാന്ദ്യത്തെ മറികടക്കുന്നതിനാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Related News