Loading ...

Home health

ഡ്രൈ ഐ; കാരണങ്ങളും, പരിഹാരങ്ങളും

കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ കണ്ണുനീര് കണ്ണിന് ഈര്‍പ്പവും രോഗങ്ങളില്‍നിന്ന് പ്രതിരോധവും നല്‍കുന്നതിനൊപ്പം കണ്‍പോളകള്‍ക്കിടയില്‍ ലൂബ്രിക്കന്റായും പ്രവര്‍ത്തിക്കുന്നു. കണ്‍പോളകള്‍ 20 സെക്കന്‍ഡ് നേരത്തേക്ക് പൂര്‍ണമായി വിടര്‍ത്തിയാല്‍ കണ്ണില്‍ പുകച്ചില്‍ അല്ലെങ്കില്‍ വരണ്ട അവസ്ഥ അനുഭവപ്പെടുകയാണെങ്കില്‍ ഡ്രൈ ഐ ഉണ്ടെന്ന് മനസിലാക്കാം. ഡ്രൈ ഐ കണ്ടുപിടിക്കാന്‍ വിവിധതരം ടെസ്റ്റുകളുണ്ട്. ഇത് ഡോക്ടറെ കണ്ട് നിര്‍ദ്ദേശാനുസരണം ചെയ്യണം.
കാരണങ്ങള്‍

പ്രായം കൂടുന്നതിനനുസരിച്ചും ചില ഔഷധങ്ങളുടെ പാര്‍ശ്വഫലങ്ങള്‍കൊണ്ടും ഡ്രൈ ഐ ഉണ്ടാകാം.
ദീര്‍ഘനാളത്തെ കോണ്‍ടാക്‌ട് ലെന്‍സ് ഉപയോഗം.
വരണ്ടതും ശക്തമായ കാറ്റടിക്കുന്നതുമായ അന്തരീക്ഷം, എയര്‍കണ്ടീഷനര്‍, കണ്ണുനീര്‍ത്തുള്ളിയുടെ അമിതമായ ബാഷ്പീകരണം തുടങ്ങിയവയും ഡ്രൈ ഐയ്ക്ക് കാരണമാകാം.
കണ്‍പോളകള്‍ക്ക് മുകളില്‍ അല്ലെങ്കില്‍ ചുറ്റുമുള്ള ചര്‍മ്മരോഗങ്ങള്‍.
കമ്ബ്യൂട്ടര്‍, വീഡിയോ സ്‌ക്രീന്‍ എന്നിവയിലേക്ക് തുടര്‍ച്ചയായി ഇമവെട്ടാതെ നോക്കിയിരിക്കുക.
കണ്‍പോളകള്‍ മുതല്‍ കണ്ണിന്റെ മുന്‍ഭാഗം വരെ കാണുന്ന കണ്ണിന്റെ പാളിക്ക് വരുന്ന രോഗങ്ങള്‍, കണ്ണുനീര്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിക്ക് വരുന്ന രോഗങ്ങള്‍.
കണ്ണില്‍ ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടുക.
കണ്ണില്‍ സദാ കരട് ഉള്ളതുപോലെ തോന്നുക. വേദന, കണ്ണു ചുവക്കല്‍, മ്യൂക്കസ് എന്ന ദ്രാവകം പുറന്തള്ളുക എന്നിവയെല്ലാം കാരണങ്ങളാണ്.
ശ്രദ്ധിക്കേണ്ടവ

കണ്ണ്ചിമ്മുന്ന വ്യായാമങ്ങള്‍ ചെയ്യുക.
കണ്‍പോളകള്‍ ചൂടുള്ള വെള്ളം ഉപയോഗിച്ച്‌ കഴുകുക.
വശങ്ങളില്‍ കവറുള്ള ഗ്ലാസുകള്‍ ധരിക്കുകവഴി കണ്ണിലെ
അമിതമായ ബാഷ്പീകരണം തടയാം.
പുക, പൊടി എന്നിവ ഒഴിവാക്കുക.
ധാരാളം വെള്ളം കുടിക്കുക.
പുകവലി, മദ്യപാനം എന്നീ ശീലങ്ങള്‍ ഉപേക്ഷിക്കുക.
കമ്ബ്യൂട്ടര്‍ സ്‌ക്രീന്‍ കണ്‍നിരപ്പിനേക്കാള്‍ താഴ്ത്തിവയ്ക്കുക.
ദീര്‍ഘസമയം കമ്ബ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഇടയ്ക്ക് കണ്ണ്
ചിമ്മുകയും കണ്ണിന് വ്യായാമം നല്‍കുകയും ചെയ്യുക.

Related News