Loading ...

Home National

ലക്ഷദ്വീപില്‍ രണ്ട് സ്വകാര്യ പദ്ധതികളുൾപ്പെടെ 4,650 കോടിയുടെ നിക്ഷേപ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ച് കേന്ദ്രം

കവരത്തി: നാട്ടുകാരുടെ കടുത്ത പ്രതിഷേധം ഉയരുന്നതിനിടയില്‍ പ്രഖ്യാപിച്ചിരിക്കുന്ന വികസന പദ്ധതികള്‍ക്കായി ലക്ഷദ്വീപില്‍ 4,650 കോടിയുടെ നിക്ഷേപ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു കേന്ദ്രസര്‍ക്കാര്‍. രണ്ട് സ്വകാര്യ പദ്ധതി ഉള്‍പ്പെടെ 253 വികസന പദ്ധതികള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്.അതിനിടയില്‍ വന്‍ വിവാദം ഉയര്‍ത്തി ഉടമയുടെ അനുമതി നോക്കാതെ തന്നെ സ്വകാര്യ വ്യക്തികളുടെ ഭൂമിയേറ്റടുക്കല്‍ നടപടി പതിഷേധത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തി. ഏറ്റെടുക്കുന്ന ഭൂമിയില്‍ നിന്നും റവന്യൂ വകുപ്പ് നാട്ടിയിരുന്ന കൊടി എടുത്തുമാറ്റി. നടപടി നേരത്തേ വിവാദമായ സാഹചര്യത്തിലാണ് എടുത്തുമാറ്റിയത്. ഭരണകൂടത്തിന്റെ നടപടിക്കെതിരേ ദ്വീപ് നിവാസികള്‍ കഴിഞ്ഞ ദിവസം കരിങ്കൊടി ഉയര്‍ത്തിയിരുന്നു.ലക്ഷദ്വീപ് വികസന പരിപാടികളുടെ ഭാഗമായി ഭൂമിയേറ്റെടുക്കല്‍ നടപടിയ്ക്ക് ഉടമയുടെ അനുമതി വേണ്ട എന്ന ഭരണകൂടത്തിന്റെ നിലപാട് വലിയ പ്രതിഷേധമാണ് വിളിച്ചുവരുത്തിയത്. നിലവില്‍ പാരാമെഡിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുത്തിട്ടുണ്ട്. തുടര്‍ന്നായിരുന്നു ഉടമകളുടെ സമ്മതം കൂടാതെ തന്നെ അധികൃതര്‍ ഭൂമിയില്‍ സര്‍വേയും മറ്റും നടത്തിയത്. നടപടികള്‍ വേഗത്തിലാക്കാന്‍ അധികൃതര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതിനാല്‍ റവന്യൂവിഭാഗം കൊടി വെച്ച ശേഷമാണ് വസ്തു ഉടമകള്‍ പോലും വിവരം അറിഞ്ഞത്.ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം ബേപ്പൂര്‍ തുറമുഖത്ത് നിന്നും മംഗലാപുരത്തേക്ക് മാറ്റുന്നതും പ്രതിഷേധത്തിന് കാരണമായി മാറിയിട്ടുണ്ട്. ഹാര്‍ബറില്‍ പണിയെടുക്കുന്ന അനേകം പേരുടെ തൊഴില്‍ നഷ്ടമാക്കുമെന്നാണ് പ്രതിഷേധക്കാരുടെ വാദം. പ്രതിഷേധത്തിന്റെ ഭാഗമായി പ്രദേശിക ഹര്‍ത്താനിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതോടെ ബേപ്പൂര്‍ തുറമുഖത്തിന് ഹാര്‍ബറിന്റെ പദവി ഇല്ലാതാക്കുമെന്ന വാദവും ഇവര്‍ ഉയര്‍ത്തുന്നു.ലക്ഷദ്വീപുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജൈവായുധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമാ പ്രവര്‍ത്തക അയിഷാ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കുന്നുണ്ട്. നാട്ടുകാരുടെ മേല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ബയോവെപ്പണ്‍ പരീക്ഷിക്കുകയാണ് എന്നാണ് അയിഷ പറഞ്ഞത്.

Related News