Loading ...

Home Kerala

സ്വകാര്യ ബസ് സര്‍വീസ് നാളെ മുതല്‍, ഒറ്റ- ഇരട്ടയക്ക നമ്പര്‍ ക്രമീകരണം

തിരുവനന്തപുരം: à´²àµ‹à´•àµà´•àµà´¡àµ—ണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ ബസുകള്‍ക്ക് ഉപാധികളോടെ സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ അനുമതി. ഒറ്റ, ഇരട്ടയക്ക നമ്ബര്‍ ക്രമത്തില്‍ സര്‍വീസ് നടത്താനാണ് ഗതാഗത വകുപ്പ് അനുമതി നല്‍കിയത്. ഇതനുസരിച്ച്‌ നാളെ ഒറ്റയക്ക നമ്ബറിലുള്ള ബസുകള്‍ക്ക് സര്‍വീസ് നടത്താം. സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.കെഎസ്‌ആര്‍ടിസി ഇന്നുമുതല്‍ ഓര്‍ഡിനറി സര്‍വീസുകള്‍ പുനരാംഭിച്ചിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യാനുസരണം ഓര്‍ഡിനറി സര്‍വീസുകള്‍ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. à´¦àµ€à´°àµâ€à´˜à´¦àµ‚à´° സര്‍വീസുകളുടെ എണ്ണവും കൂട്ടും.ലോക്ഡൗണോ ട്രിപ്പിള്‍ ലോക്ഡൗണോ ഉള്ള തദ്ദേശസ്ഥാപന പ്രദേശങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കില്ല.യാത്രക്കാര്‍ കൂടുതലുള്ള തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസ് നടത്തും. സമ്ബൂര്‍ണ ലോക്ഡൗണുള്ള ശനിയും ഞായറും അവശ്യ സര്‍വീസുകള്‍ മാത്രം. ദീര്‍ഘദൂര സര്‍വീസുകള്‍ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം പുനരാരംഭിക്കുമെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചിട്ടുണ്ട്.

Related News