Loading ...

Home International

അഫ്ഗാനില്‍ താലിബാന്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; 23 സുരക്ഷാ സെെനികര്‍ കൊല്ലപ്പെട്ടു

കാബൂള്‍ : അഫ്ഗാനിസ്താനില്‍ സുരക്ഷാ സേനയും താലിബാന്‍ ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. ഭീകരരുടെ ആക്രമണത്തില്‍ 23 സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്റെ വടക്കന്‍ പ്രവിശ്യയായ ഫര്‍യാബിലായിരുന്നു സംഭവം.മേഖലയില്‍ താലിബാന്‍ സംഘം നിലയുറപ്പിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭീകരരെ അറസ്റ്റ് ചെയ്യാന്‍ എത്തിയതായിരുന്നു സുരക്ഷാ സേന.എന്നാല്‍ താലിബാന്റെ താവളത്തിലേക്ക് പ്രവേശിച്ചതും സുരക്ഷാ ഉദ്യോഗസ്ഥരെ ഭീകരര്‍ ആക്രമിക്കാന്‍ ആരംഭിച്ചു. ശക്തമായ ആക്രമണത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ സേന പിന്‍വാങ്ങുകയാണുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരരുടെ ആക്രമണത്തില്‍ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. ഭീകരര്‍ക്കെതിരായ നടപടികള്‍ തുടരുമെന്ന് സുരക്ഷാ സേന അറിയിച്ചു. അഫ്ഗാന്‍- താലിബാന്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഭീകരരുടെ ആക്രമണം.

Related News