Loading ...

Home International

ഹമാസിന്റെ പ്രകോപനം വീണ്ടും; ഗാസയില്‍ വ്യോമാക്രമണം നടത്തി ഇസ്രായേൽ

ടെല്‍ അവീവ്: ഭരണമാറ്റം ഇസ്രായേലിന്റെ ഹമാസിനെതിരെയുള്ള നടപടികളെ തണുപ്പി ക്കില്ലെന്ന് ഉറപ്പായി. ഹമാസ് ഭീകരര്‍ക്ക് നേരെ ഗാസയില്‍ ഇസ്രായേല്‍ ഇന്നലെ ശക്തമായ വ്യോമാക്രമണമാണ് നടത്തിയത്. ഗാസയിലെ ഖാന്‍ യൂനിസ് മേഖലയിലെ ഹമാസ് താവളങ്ങളാണ് തകര്‍ത്തത്.ഹമാസ് ഭീകരര്‍ ജനവാസമേഖലകളിലേക്ക് അഗ്നിബാധയുണ്ടാക്കുന്ന ബലൂണുകള്‍ തുടര്‍ച്ചയായി പറത്തിവിട്ടതോടെയാണ് ഇസ്രായേല്‍ തിരിച്ചടിച്ചത്. 11 ദിവസം നീണ്ടുനിന്ന ഹമാസിനെതിരായ ഇസ്രായേലിന്റെ ആക്രമണം അവസാനിപ്പിച്ച ശേഷം ആദ്യമായാണ് ഗാസയില്‍ വ്യോമാക്രമണം നടന്നത്. മെയ് 21നാണ് ഹമാസിനെതിരെ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.ഗാസയിലെ ഭീകരതാവളങ്ങളെല്ലാം തകര്‍ക്കുമെന്നും ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി. à´¬à´žàµà´šà´®à´¿à´¨àµâ€ നെതന്യാഹു പടിയിറങ്ങിയ ശേഷം ഇസ്രായേലിന്റെ à´­à´°à´£ സാരഥ്യം നഫ്താലി ബെനറ്റ് ഏറ്റെടുത്തത് തിങ്കളാഴ്ചയായിരുന്നു. അധികാര കൈമാറ്റം നടന്ന ഉടനെ ഇസ്രായേല്‍ നടപടി ശക്തമാക്കിയിരിക്കുകയാണ്. ഹമാസിനെതിരെ സൈനിക നീക്കത്തിലൂടെമറുപടി നല്‍കുമെന്ന് ബെനറ്റ് വ്യക്തമാക്കിക്കഴിഞ്ഞു. കടുത്ത പലസ്തീന്‍ വിരോധിയായാണ് മുന്‍ സൈനിക കമാന്റോകൂടിയായ നഫ്താലി ബെനറ്റ് വിശേഷിപ്പിക്കപ്പെടുന്നത്.

Related News