Loading ...

Home Kerala

കേരളത്തിൽ നാ​ടാ​ര്‍ ക്രി​സ്ത്യ​ന്‍ സ​മു​ദാ​യ​ത്തെ എ​സ്‌ഇ​ബി​സി പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താൻ മ​ന്ത്രി​സ​ഭാ തീരുമാനം

തി​രു​വ​ന​ന്ത​പു​രം: എ​സ്‌ഐ​യു​സി ഇ​ത​ര ക്രി​സ്ത്യ​ന്‍ നാ​ടാ​ര്‍ സ​മു​ദാ​യ​ത്തെ എ​സ്‌ഇ​ബി​സി പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തോ​ടെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കോ​ഴ്‌​സു​ക​ള്‍​ക്കു​ള്ള അ​ഡ്മി​ഷ​ന്‍, എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ​ക​ള്‍ എ​ന്നി​വ​യി​ല്‍ സം​വ​ര​ണം ല​ഭി​ക്കും.

എ​സ്‌ഇ​ബി​സി പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ആ​വ​ശ്യ​മാ​യ ഉ​ത്ത​ര​വു​ക​ള്‍ പു​റ​പ്പെ​ടു​വി​ച്ച്‌ അ​ടി​യ​ന്തി​ര​മാ​യി ന​ട​പ്പി​ല്‍ വ​രു​ത്തു​വാ​ന്‍ പി​ന്നോ​ക്ക​സ​മു​ദാ​യ ക്ഷേ​മം, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം, ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ എ​ന്നി​വ​യ്ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കും. à´¸â€‹à´®â€‹à´¯â€‹à´¬â€‹à´¨àµà´§à´¿â€‹à´¤â€‹à´®à´¾â€‹à´¯à´¿ ഇ​ക്കാ​ര്യം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന് മേ​ല്‍​നോ​ട്ടം വ​ഹി​ക്കാ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ഈ ​വി​ഭാ​ഗ​ത്തെ ഒ​ബി​സി പ​ട്ടി​ക​യി​ല്‍​പ്പെ​ടു​ത്തി ഉ​ദ്യോ​ഗ​നി​യ​മ​ന​ത്തി​ല്‍ സം​വ​ര​ണാ​നു​കൂ​ല്യം നേ​ര​ത്തെ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Related News