Loading ...

Home Education

കേരളത്തിൽ പ്ലസ് ടു, വി.എച്ച്‌.എസ്.ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല

സംസ്ഥാനത്ത് പ്ലസ് ടു, വി.എച്ച്‌.എസ്.ഇ പ്രാക്ടിക്കല്‍ പരീക്ഷക്ക് മാറ്റമുണ്ടാകില്ല. ജൂണ്‍ 22 ന് തന്നെ പരീക്ഷകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. കോവിഡ് പോസിറ്റീവായ വിദ്യാര്‍ഥികള്‍ക്ക് നെഗറ്റീവായ ശേഷം പരീക്ഷ നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പ്ലസ് ടു പ്രാക്ടികല്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് നേരത്തെ വിദ്യാര്‍ഥികളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. പരീക്ഷയ്ക്കായുള്ള ഒരുക്കങ്ങള്‍ നടത്താന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി.

കമ്ബ്യൂട്ടര്‍ സയന്‍സിന് രണ്ടു മണിക്കൂറാണ് പരീക്ഷ അതില്‍ രണ്ടു ചോദ്യങ്ങളില്‍ നിന്ന് ഏതെങ്കിലും ഒരെണ്ണം ചെയ്താല്‍ മതി. ഫിസിക്‌സിനും രണ്ടു മണിക്കൂറില്‍ ഒരു പരീക്ഷണം ചെയ്താല്‍ മതി.
കെമിസ്ട്രിക്ക് ഒന്നര മണിക്കൂറാണ് അനുവദിച്ചിരിക്കുന്നത്. മാത്തമാറ്റിക്സില്‍ 2 പ്രാക്ടിക്കല്‍ വേണ്ട. ഒറ്റ പ്രാക്ടിക്കല്‍ മതിയെന്നും നിര്‍ദേശമുണ്ട്. ബോട്ടണി പ്രാക്ടികല്‍ പരീക്ഷയില്‍ മൈക്രോസ്‌കോപ്പ് ഒഴിവാക്കി സൂചനകളുടെ അടിസ്ഥാനത്തില്‍ ഉത്തരം എഴുതാന്‍ ഉള്ള രീതി നടപ്പാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഒരു ബാച്ചില്‍ 15 പേര് എന്ന നിലയില്‍ 3 ബാച്ചുകളായി പരീക്ഷ നടത്തുക. ജൂണ് 21 വരെ വിദ്യാര്‍ഥികള്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് പരിശീലനം നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാഹചര്യം അനുസരിച്ചു സ്‌കൂളുകള്‍ക്ക് ക്രമീകരം ഏര്‍പ്പെടുത്താന്‍ അനുവാദമുണ്ട്. കോവിഡ് നിരക്ക കുറഞ്ഞത് കണക്കിലെടുത്താണ് തീരുമാനം.

Related News