Loading ...

Home National

പൗരത്വ പ്രക്ഷോഭം: വിദ്യാര്‍ഥികള്‍ക്ക്​ ജാമ്യം നല്‍കിയതിനെതിരെ ഡല്‍ഹി പൊലീസ്​ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി വംശീയതിക്രമവുമായി ബന്ധപ്പെട്ട്​ കള്ളക്കേസ്​ ചുമത്തി ജയിലിലടക്കപ്പെട്ട പൗരത്വ പ്രക്ഷോഭ നായകരായ വിദ്യാര്‍ഥികള്‍ക്ക്​ ജാമ്യം നല്‍കിയതിനെതിരെ ഡല്‍ഹി പൊലീസ്​. യു.എ.പി.‌എ നിയമപ്രകാരം അറസ്​റ്റിലായി ഒ​രുവ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ജാ​മി​അ മി​ല്ലി​യ സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ര്‍​ഥി ആ​സി​ഫ്​ ഇ​ഖ്​​ബാ​ല്‍ ത​ന്‍​ഹ, ജെ.​എ​ന്‍.​യു വി​ദ്യാ​ര്‍​ഥി​ക​ളും പിഞ്ച്​റ തോഡ്​ നേതാക്കളുമായ ന​താ​ഷ ന​ര്‍​വാ​ള്‍, ദേ​വം​ഗ​ന ക​ലി​ത എന്നിവര്‍ക്ക് ഡല്‍ഹി ഹൈകോടതി ജാമ്യം അനുവദിച്ചതിനെതിരെയാണ്​ പൊലീസ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്​.

പൗരത്വ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഹിന്ദുത്വ സംഘടനകള്‍ നടത്തിയ വംശീയാതിക്രമവും കലാപവും പൗരത്വ സമരക്കാരായ ഇവര്‍ ആസൂത്രണം ചെയ്​തതാണെന്നായിരുന്നു ഡല്‍ഹി പൊലീസിന്‍റെ കണ്ടെത്തല്‍. എന്നാല്‍, കലാപത്തില്‍ വിദ്യാര്‍ഥികളുടെ പങ്ക്​ വ്യക്​തമല്ലെന്ന്​ കണ്ടെത്തിയ ഹൈക്കോടതി പൊലീസിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ട്​ ജാമ്യം അനുവദിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ്​ 24 മണിക്കൂറിനുള്ളില്‍തന്നെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഡല്‍ഹി പൊലീസ്​ തീരുമാനിച്ചത്​.

പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്​ രാ​ജ്യ​ദ്രോ​ഹ കു​റ്റ​മ​​ല്ലെ​ന്നാണ്​​ വി​ദ്യാ​ര്‍​ഥി നേ​താ​ക്ക​ള്‍​ക്ക്​ ജാ​മ്യം അ​നു​വ​ദി​ച്ചു​കൊ​ണ്ട്​ ഹൈകോടതി വ്യക്​തമാക്കിയത്​. ഇ​വ​ര്‍​ക്കെ​തി​രെ ആ​രോ​പി​ക്ക​പ്പെ​ട്ട യു.​എ.​പി.​എ കു​റ്റ​ങ്ങ​ളൊ​ന്നും കു​റ്റ​പ​ത്ര​ത്തി​ല്‍ കാ​ണു​ന്നി​ല്ലെ​ന്ന്​ കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​തി​ശ​യോ​ക്തി ക​ല​ര്‍​ത്തി പെ​രു​പ്പി​ച്ച്‌​ വ​ലി​ച്ചു നീ​ട്ടി​യ​താ​ണ്​ ഡ​ല്‍​ഹി പൊ​ലീ​സി​െന്‍റ കു​റ്റ​പ​ത്ര​മെ​ന്ന്​ ജ​സ്​​റ്റി​സു​മാ​രാ​യ സി​ദ്ധാ​ര്‍​ഥ്​ മൃ​ദു​ല്‍, അ​നൂ​പ്​ ജ​യ​റാം ഭം​ഭാ​നി എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ച്​ വ്യക്​തമാക്കിയിരുന്നു. കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്ന ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം സി.​എ.​എ വി​രു​ദ്ധ സ​മ​ര​രീ​തി എ​ന്ന നി​ല​ക്ക്​ മാ​ത്ര​മേ കാ​ണാ​നാ​വൂ.

മൂ​ന്നു​ പേ​രു​ടേ​യും കു​റ്റ​പ​ത്ര​ങ്ങ​ള്‍ വെ​വ്വേ​റെ​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. വി​മ​ത ശ​ബ്​​ദ​ങ്ങ​ള്‍ അ​ടി​ച്ച​മ​ര്‍​ത്താ​നു​ള്ള വ്യ​ഗ്ര​ത​ക്കി​ട​യി​ല്‍ പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ അ​വ​കാ​ശ​വും തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​വും ത​മ്മി​ലു​ള്ള അ​തി​ര്‍​വ​ര​മ്ബ്​ മാ​ഞ്ഞു​പോ​കു​ന്ന​താ​യി ന​താ​ഷ​യു​ടെ ജാ​മ്യ ഉ​ത്ത​ര​വി​ല്‍ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​മ​നോ​ഗ​തി തു​ട​ര്‍​ന്നാ​ല്‍ ജ​നാ​ധി​പ​ത്യം അ​പ​ക​ട​പ്പെ​ടു​മെ​ന്ന്​ കോ​ട​തി ഓ​ര്‍​മി​പ്പി​ച്ചു.

തീ​വ്ര​വി​കാ​ര​മു​യു​ര്‍​ത്തു​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍, സ്​​ത്രീ​ക​ളെ പ്ര​തി​ഷേ​ധ​ത്തി​ന്​ ​പ്രേ​രി​പ്പി​ക്ക​ല്‍, റോ​ഡ്​ ഉ​പ​രോ​ധ സ​മ​രം തു​ട​ങ്ങി​യ​വ​യാ​ണ്​ വി​ദ്യാ​ര്‍​ഥി നേ​താ​ക്ക​ള്‍ ​ചെ​യ്ത കു​റ്റ​ങ്ങ​ളാ​യി ​െപാ​ലീ​സ്​ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍, ഇൗ ​ആ​രോ​പ​ണ​ങ്ങ​ളൊ​ന്നും ത​ന്നെ കു​റ്റ​പ​ത്ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ കാ​ണാ​നാ​യി​ല്ല. ​വി​ഷ​യം സ​ങ്കീ​ര്‍​ണ​മാ​ക്കി ജാ​മ്യം ന​ല്‍​കു​ന്ന​തി​ന്​ ഭ​ര​ണ​കൂ​ടം വി​ല​ങ്ങ്​ ത​ടി​യാ​വാ​ന്‍ പാ​ടി​ല്ലെ​ന്ന്​ ന​താ​ഷ​യു​ടേ​യും ദേ​വാം​ഗ​ന ക​ലി​ത​യു​ടേ​യും ജാ​മ്യ ഉ​ത്ത​ര​വി​ല്‍ കോ​ട​തി പ​റ​ഞ്ഞു. ഒ​രാ​ള്‍ ന​ല്‍​കി​യ സിം ​കാ​ര്‍​ഡ്​ ഗൂ​ഢാ​ലോ​ച​ന കേ​സി​ല്‍ ഉ​ള്‍​പ്പെ​​ട്ട മ​റ്റൊ​രാ​ള്‍​ക്ക്​ ന​ല്‍​കു​ക​യും അ​യാ​ള്‍ ഈ ​സിം കാ​ര്‍​ഡ്​ ഉ​പ​യോ​ഗി​ച്ച്‌​ വാ​ട്​​സ്​​ആ​പ്​​ ഗ്രൂ​പ്​​ രൂ​പ​വ​ത്​​ക​രി​ച്ച്‌​ സി.​എ.​എ പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കു​ക​യും ചെ​യ്​​തു എ​ന്ന കു​റ്റ​മ​ല്ലാ​തെ മ​റ്റൊ​ന്നും ത​ന്നെ ആ​സി​ഫി​നെ​തി​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന്​ കോ​ട​തി നി​രീ​ക്ഷി​ച്ചു.

2020 മേ​യ് മാ​സ​ത്തി​ലാ​ണ്​ മൂ​ന്നു​പേ​രെ​യും ഡ​ല്‍​ഹി പൊ​ലീ​സ്​ അ​റ​സ്​​റ്റു ചെ​യ്​​ത​ത്. ഇ​തി​നി​ട​യി​ല്‍ മ​റ്റു കേ​സ​ുക​ളി​ല്‍ ജാ​മ്യം കി​ട്ടി​യെ​ങ്കി​ലും യു.​എ.​പി.​എ കേ​സ്​ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഇ​വ​ര്‍​ക്ക്​ ജ​യി​ലി​ല്‍​നി​ന്നും പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഹൈകോടതി ഉത്തരവോടെ മോചനം സാധ്യമായ പശ്​ചാത്തലത്തിലാണ്​ അത്​ തടയാന്‍ ഡല്‍ഹി പൊലീസ്​ സുപ്രീം കോടതിയെ സമീപിക്കുന്നത്​.

Related News