Loading ...

Home National

കോവിഡില്‍ നിന്ന് മുക്തി നേടിയ യുവാവിന് ഗ്രീന്‍ ഫംഗസ് ബാധ; രാജ്യത്ത് റിപ്പോര്‍ട്ട്‌ ചെയ്യുന്ന ആദ്യത്തെ കേസ്

മുംബൈ : മുംബൈയില്‍ കോവിഡില്‍ നിന്ന് മുക്തി നേടിയ യുവാവിന് ഗ്രീന്‍ ഫംഗസ് ബാധ. രാജ്യത്ത് ഇത്തരത്തില്‍ ആദ്യത്തെ കേസ് ആണിത്. രോഗമുക്തി നേടിയതിനുശേഷം ബ്ലാക്ക് ഫംഗസ് (മ്യൂക്കോമെര്‍സിസ്) സംശയത്തില്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ പരിശോധനയിലാണ് യുവാവിന് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചത്.ബ്ലാക്ക് ഫംഗസിനു സമാനമായി കോവിഡ് ബാധിതരില്‍ അല്ലെങ്കില്‍ രോഗമുക്തരിലാണ് ഗ്രീന്‍ ഫംഗസ് കണ്ടെത്തുന്നത്. മൂക്കില്‍നിന്ന് രക്തം വരുക, കടുത്ത പനി എന്നിവയാണ് ഇന്‍ഡോറിലെ രോഗിയില്‍ കണ്ടെത്തിയ ലക്ഷണങ്ങള്‍.രോഗിയുടെ ആരോഗ്യനില ഗുരുതരമായതോടെ യുവാവിനെ ഇന്‍ഡോറിലെ ആശുപത്രിയില്‍നിന്ന് തിങ്കളാഴ്ച മുംബൈ ഹിന്ദുജ ആശുപത്രിയിലേക്ക് മാറ്റി.

Related News