Loading ...

Home International

ജി 7 ഉച്ചകോടി സമാപിച്ചു

ലണ്ടന്‍ :കൊവിഡെന്ന അതീവ അപകടകാരിയായ മഹാമാരിയെ തോല്‍പ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ആഹ്വാനം ചെയ്ത് ജി7 ഉച്ചകോടിയ്ക്ക് സമാപനം. കൊവിഡ് വാക്സിന്‍ വിതരണം, ആഗോള നികുതി, കാലാവസ്ഥാ വ്യതിയാനം, തുടങ്ങിയ വിഷയങ്ങളില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തിയ ശേഷമാണ് ഉച്ചകോടി അവസാനിച്ചത്. ഇതനുസരിച്ച്‌ കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും കോര്‍പറേറ്റ് നികുതി വര്‍ദ്ധിപ്പിക്കാനും ഉച്ചകോടിയില്‍ തീരുമാനമായി.കൊവിഡിനെ പ്രതിരോധിക്കാന്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്സിന്‍ സൗജന്യമായി നല്കും. ആഗോള ടെക്ഭീമന്മാര്‍ ഉള്‍പ്പെടെ നടത്തുന്ന നികുതി വെട്ടിപ്പ് തടയാന്‍ മിനിമം നികുതി വ്യവസ്ഥ നടപ്പിലാക്കും എന്നിവയാണ് പ്രധാനപ്പെട്ട തീരുമാനങ്ങള്‍. à´…തേ സമയം ഉയ്ഗൂര്‍ മുസ്ലിംകളെ അടിച്ചമര്‍ത്തുന്ന ചൈനക്കെതിരെ ഒന്നിക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉച്ചകോടിയില്‍ ആഹ്വാനം ചെയ്തു. ഇതു കൂടാതെ ദരിദ്ര രാജ്യങ്ങളില്‍ ചൈന നടപ്പാക്കുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റിവ് പദ്ധതിയെ ചെറുക്കാനുള്ള തന്ത്രങ്ങളും ഉച്ചകോടിയുടെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നായി. ഇതിനെ പ്രതിരോധിക്കാന്‍ യു.എസിന്റെ 'ബില്‍ഡ് ബാക്ക് ബെറ്റര്‍ വേള്‍ഡ്' പദ്ധതി കടമെടുത്ത് നടപ്പാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ ചൈനയുടെ തന്ത്രങ്ങളെ അതേ നാണയത്തില്‍ നേരിടാനും ദരിദ്ര രാഷ്ട്രവികസനത്തിനും വേണ്ടി ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും കഴിയുമെന്ന് ജി7 നേതാക്കള്‍ വിലയിരുത്തി. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജി7 നേതാക്കള്‍ ലണ്ടനില്‍ ഇത്തവണ ഒത്തു കൂടിയത്. ഉച്ചകോടിയുടെ വിര്‍ച്വല്‍ ഔട്ട്‌റീച്ച്‌ സെഷനില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്തിരുന്നു.

Related News