Loading ...

Home International

സ്വിറ്റ്​സര്‍ലാന്‍ഡിലെ ആല്‍പ്സ്​ പര്‍‍വതനിരയില്‍ ചെറുവിമാനവും ഗ്ലൈഡറും തകര്‍ന്ന്​ അഞ്ച്​ മരണം

ജനീവ: സ്വിറ്റ്​സര്‍ലാന്‍ഡിലെ ആല്‍പ്സ്​ പര്‍‍വതനിരകളില്‍ ചെറുവിമാനവും ഗ്ലൈഡറും തകര്‍ന്ന്​ അഞ്ച്​ പേര്‍ മരിച്ചു​. വിമാനത്തിലുണ്ടായിരുന്ന നാല്​ പേരും ഗ്ലൈഡര്‍ പറത്തിയിരുന്ന പൈലറ്റുമാണ്​ മരിച്ചത്​. വിമാനം കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് ഗ്ലൈഡര്‍ തകര്‍ന്നുവീണതായി കണ്ടെത്തിയത്​​. അതിനാല്‍​ രണ്ട്​ അപകടങ്ങളും തമ്മില്‍ ബന്ധമുള്ളതായും പൊലീസ്​ സംശയിക്കുന്നു. അതില്‍ അന്വേഷണം നടത്തുന്നതായും അവര്‍ അറിയിച്ചു.പൈലറ്റും ഒരു കുട്ടിയടക്കം മറ്റ് മൂന്ന് യാത്രക്കാരുമുണ്ടായിരുന്ന ചെറുവിമാനം കിഴക്കന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ പിസ് നീര്‍ പര്‍വതത്തില്‍ ശനിയാഴ്ചയായിരുന്നു തകര്‍ന്നുവീണത്​. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. à´ªà´°àµâ€à´µà´¤à´¤àµà´¤à´¿à´²àµâ€ ഗ്ലൈഡിങ്​ നടത്തവേ അപകടത്തില്‍ പെട്ടയാളെ തിരഞ്ഞിറങ്ങിയ രക്ഷാപ്രവര്‍ത്തകരാണ് ഞായറാഴ്​ച്ച​ വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്​.
ശനിയാഴ്ച വൈകുന്നേരം തന്നെ അപകടത്തെ കുറിച്ച്‌​ അധികൃതര്‍ക്ക്​ വിവരം ലഭിച്ചിരുന്നുവെങ്കിലും മോശം കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് ക്രാഷ് സൈറ്റിലേക്കുള്ള പ്രവേശനം അസാധ്യമാവുകയായിരുന്നു. അതേസമയം, അപകടത്തിനരയായവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന്​ ​പൊലീസ്​ അറിയിച്ചു.

Related News