Loading ...

Home Business

സ്നാ​പ്ചാ​റ്റി​നെ ഏ​റ്റെ​ടു​ക്കാ​നൊ​രു​ങ്ങി ഗൂ​ഗി​ൾ; ഓ​ഫ​ർ 30 ബി​ല്ല്യ​ൻ ഡോ​ള​ർ

ന്യൂ​ഡ​ൽ​ഹി: മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ സ്നാ​പ്ചാ​റ്റി​നെ ഏ​റ്റെ​ടു​ക്കാ​ൻ ഗൂ​ഗി​ൾ ത​യാ​റെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഇ​തി​നാ​യി 30 ശ​ത​കോ​ടി(1.9 ല​ക്ഷം കോ​ടി രൂപ ) ഡോ​ള​റി​ന്‍റെ വാ​ഗ്ദാ​നം സ്നാ​പ്ചാ​റ്റി​ന്‍റെ മൂ​ല​ക​ന്പ​നി​യാ​യ സ്നാ​പി​ന് ന​ൽ​കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ക​ഴി​ഞ്ഞ വ​ർ​ഷ​വും സ​മാ​ന​മാ​യ ഓ​ഫ​ർ ഗൂ​ഗി​ൾ സ്നാ​പി​നു മു​ന്നി​ൽ​വ​ച്ചി​രു​ന്നു. ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ന്നു​ക​ഴി​ഞ്ഞ​താ​യി ബി​സി​ന​സ് ഇ​ൻ​സൈ​ഡ​ർ റി​പ്പോ​ർ​ട്ട് ചെ​യ്തു. 

അ​തേ​സ​മ​യം, സ്നാ​പ് സി​ഇ​ഒ ഇ​വാ​ൻ സ്പീ​ഗ​ലി​ന് ഗൂ​ഗി​ളി​ന്‍റെ ഓ​ഫ​റി​ൽ താ​ത്പ​ര്യ​മി​ല്ലെ​ന്നാ​ണു സൂ​ച​ന. ക​ന്പ​നി വി​ൽ​ക്കാ​നി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട്. ഗൂ​ഗി​ളി​ന്‍റെ മാ​തൃ​ക​ന്പ​നി​യാ​യ ആ​ൽ​ഫ​ബെ​റ്റ് കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന കാ​ലി​ഫോ​ർ​ണി​യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ൽ സ്പീ​ഗ​ൽ അ​ഭി​മാ​നം കൊ​ള്ളു​ന്ന​താ​യും ഇ​താ​ണ് ഗൂ​ഗി​ളി​ന്‍റെ ഏ​റ്റെ​ടു​ക്ക​ൽ താ​ത്പ​ര്യ​ങ്ങ​ൾ​ക്കു ത​ട​സ​മാ​കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. 

2013ൽ ​നാ​ലു ശ​ത​കോ​ടി ഡോ​ള​റി​ന് ഗൂ​ഗി​ൾ സ്നാ​പ്ചാ​റ്റി​നെ ഏ​റ്റെ​ടു​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. സ്നാ​പ്ചാ​റ്റി​നെ ഏ​റ്റെ​ടു​ക്കാ​നു​ള്ള ഫേ​സ്ബു​ക്കി​ന്‍റെ ഓ​ഫ​ർ ത​ള്ളി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഗൂ​ഗി​ന്‍റെ വാ​ഗ്ദാ​നം.

Related News