Loading ...

Home USA

ഷി​ക്കാ​ഗോ ഇ​ന്ത്യ​ന്‍ അ​മേ​രി​ക്ക​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ ജീ​വ​ന്‍​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഇ​ന്ത്യ​യി​ലേ​ക്ക്

ഇ​ല്ലി​നോ​യ്: ഇ​ല്ലി​നോ​യ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ന്ത്യ​ന്‍ അ​മേ​രി​ക്ക​ന്‍ ബി​സി​ന​സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജീ​വ​ന്‍ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി ഓ​ക്സി​ജ​ന്‍ കോ​ണ്‍​സ്ന്‍​ട്രേ​റ്റ​ര്‍, ക​ണ്‍​വ​ര്‍​ട്ടേ​ഴ്സ്, സ​ര്‍​ജി​ക്ക​ല്‍ ഗൗ​ണ്‍​സ്, മാ​സ്ക്, ഡി​ജി​റ്റ​ല്‍ തെ​ര്‍​മോ മീ​റ്റേ​ഴ്സ്, ഓ​ക്സി​മീ​റ്റേ​ഴ്സ് എ​ന്നി​വ ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​ച്ചു. ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ കൂ​ടു​ത​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​യ​യ്ക്കു​മെ​ന്ന് കൗ​ണ്‍​സി​ലി​ന്‍റെ വാ​ര്‍​ത്താ​കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ര​ണ്ടാം ത​രം​ഗം അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ എ​ത്തി​ചേ​രു​ക​യും ജീ​വ​ന്‍ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്കു ല​ഭ്യ​ത ഇ​ല്ലാ​താ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മ്മ്യൂ​ണി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ റി​ലീ​ഫ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​തെ​ന്ന് ഐ​എ​ബി​സി പ്ര​സി​ഡ​ന്‍റ് കീ​ര്‍​ത്തി കു​മാ​ര്‍ റാ​വൂ​രി പ​റ​ഞ്ഞു. à´‡â€‹à´¨àµà´¤àµà´¯â€‹à´¯à´¿â€‹à´²àµ† വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​തു വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ അ​ജി​ത് സിം​ഗ് പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ കോ​വി​ഡ് വ്യാ​പ​നം നേ​രി​ടു​ന്ന​തി​നു ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ര്‍ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ള്‍​ക്ക് ഒ​രു കൈ​താ​ങ്ങു ന​ല്‍​കി​കൊ​ടു​ക്കു​ക മാ​ത്ര​മാ​ണ് ഞ​ങ്ങ​ള്‍ ചെ​യ്യു​ന്ന​തെ​ന്നും അ​ജി​ത് സിം​ഗ് പ​റ​ഞ്ഞു. എ​ന്‍​ആ​ര്‍​ഐ ഓ​ര്‍​ഗ​നൈ​സേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു കൂ​ടു​ത​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​ര്‍​ന്നും ന​ട​ത്തു​മെ​ന്നും ചെ​യ​ര്‍​മാ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News