Loading ...

Home International

താലിബാന്‍ ഭീകരര്‍ക്കെതിരെ സൈനിക നടപടി ; 18 ഭീകരരെ അഫ്ഗാന്‍ സൈന്യം വധിച്ചു

കാബൂള്‍: അഫ്ഗാന്‍ സേന നടത്തിയ ആക്രമണത്തില്‍ 18 ഭീകരര്‍ കൊല്ലപ്പെട്ടു. 9 ഭീകരര്‍ക്ക് പരിക്കേറ്റെന്നും സൈന്യം അറിയിച്ചു. ഹെല്‍മന്ദ് പ്രവിശ്യയിലെ താലിബാന്‍ ഒളിത്താവള ങ്ങള്‍ക്ക് നേരെയാണ് അഫ്ഗാന്‍ സൈന്യം കനത്ത ആക്രമണം നടത്തിയത്.പ്രവിശ്യയിലെ പോലീസ് സേനയും അഫ്ഗാന്‍ സേനാവിഭാഗവും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. താലിബാന്റെ ഒളിത്താവളങ്ങള്‍ സ്ഥിതിചെയ്യുന്ന നഹര്‍-ഇ-സറാജ്, നാദ് അലി ജില്ലകളിലാണ് ഇന്ന് പുലര്‍ച്ചെ സൈന്യം റെയ്ഡ് നടത്തിയത്. സായുധരായി പ്രത്യാക്രമണം നടത്തിയ ഭീകരരെയാണ് സൈന്യം നേരിട്ടത്.ഭീകരരുടെ താവളം റെയ്ഡ് ചെയ്ത സൈന്യം നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു. ഇതിനൊപ്പം ജനവാസമേഖലകളില്‍ വിതറുന്ന മൈനുകളും വാഹനം തകര്‍ക്കാനുപയോഗിക്കുന്ന മൈനുകളും സൈന്യം കണ്ടെത്തി.

Related News