Loading ...

Home International

പാകിസ്താനില്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം; നാല് സൈനികര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്താനില്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം. ഐഇഡി പൊട്ടിത്തെറിച്ച്‌ നാല് സൈനികര്‍ കൊല്ലപ്പെട്ടു. ബലൂചിസ്താന്‍ പ്രവിശ്യയിലായിരുന്നു സംഭവം.തലസ്ഥാന നഗരമായ ക്വറ്റയില്‍ വിന്യസിച്ചിരുന്ന സൈനികര്‍ക്ക് നെരെയാണ് ആക്രമണം ഉണ്ടായത്. സൈനിക കേന്ദ്രങ്ങള്‍ക്ക് സമീപം ഭീകരര്‍ സ്ഥാപിച്ച ഐഇഡികള്‍ ആണ് പൊട്ടിത്തെറിച്ചത് എന്നാണ് വിവരം. സംഭവത്തില്‍ ബലുചിസ്താന്‍ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതേ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.അഫ്ഗാന്‍- പാകിസ്താന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മേഖലയാണ് ബലൂചിസ്താന്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രദേശത്ത് ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related News