Loading ...

Home National

രാജസ്​ഥാനില്‍ പശുക്കടത്ത്​ ആരോപിച്ച്‌​ ആള്‍കൂട്ടം ഒരാളെ തല്ലിക്കൊന്നു

ജയ്​പൂര്‍: രാജസ്​ഥാനിലെ ചി​റ്റോര്‍ഗഡില്‍ പശുക്കടത്ത്​ ആരോപിച്ച്‌​ ഒരാളെ തല്ലിക്കൊന്നു. മധ്യപ്രദേശിലെ അചല്‍പൂര്‍ സ്വദേശി ബാബു ലാല്‍ ഭില്‍ ആണ്​ ​കൊല്ലപ്പെട്ടത്​. ഇയാളുടെ കൂടെയുണ്ടായിരുന്ന പിന്‍റു എന്നയാളെ ഗുരുയതര പരിക്കുകളോടെ ആശുപത്രിയി്യല്‍ പ്രവേശിപ്പിച്ചു.
വാഹനത്തില്‍ സഞ്ചരിക്കവേ ബേഗു എന്ന സ്​ഥലത്ത്​ വെച്ചാണ്​ ആക്രമണമുണ്ടായത്​. ആള്‍ക്കൂട്ടം വാഹനം തടയുകയായിരുന്നു. പിന്നാലെ വാഹനത്തില്‍ നിന്ന്​ ഇയാളെ പിടിച്ചിറക്കിയ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട്​ ചിലരെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ്​ പറഞ്ഞു.'പശുക്കളെ വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന രണ്ടുപേരെ ഒരുകൂട്ടം ആളുകള്‍ മര്‍ദിക്കുന്നുവെന്ന് അര്‍ധരാത്രിയോടെ സ്റ്റേഷനില്‍ വിവരം ലഭിച്ചു. à´žà´™àµà´™à´³àµâ€ സംഭവസ്ഥലത്തെത്തുമ്ബോള്‍ സമീപ ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകള്‍ രണ്ടുപേരെ ആക്രമിക്കുന്നത് കണ്ടു' -ഉദയ്​പൂര്‍ റേഞ്ച്​ ഐ.ജി സത്യവീര്‍ സിംഗ് പറഞ്ഞു.'ആക്രമികള്‍ അവരുടെ രേഖകളും മൊബൈല്‍ ഫോണും കൈക്കലാക്കി. പൊലീസിനെ കണ്ടതോടെ ഓടി​േപായി. ഉദ്യോഗസ്​ഥര്‍ ഇരുവരെയും രക്ഷിച്ച്‌​ ആശുപത്രിയിലാക്കിയെങ്കിലും ബാബു മരിച്ചിരുന്നു. പിന്‍റുവിന്‍റെ നില ഇപ്പോള്‍ തൃപ്​തികരമാണ്' -സിങ്​ പറഞ്ഞു​.

Related News