Loading ...

Home USA

ചൈനീസ് ആണവനിലയത്തില്‍ ചോര്‍ച്ചയെന്ന് അമേരിക്ക;നിഷേധിച്ച്‌ ചൈന

വാഷിംഗ്ടണ്‍ : ചൈനയുടെ ആണവോര്‍ജത്തില്‍ ചോര്‍ച്ച ഉണ്ടായതായി യുഎസിന്റെ വിലയിരുത്തല്‍. ഗുവാംഗ്‌ഡോംഗ് പ്രവിശ്യയിലെ തായ്ഷാന്‍ നൂക്ലിയര്‍ പവര്‍ പ്ലാന്റില്‍ അപകടകരമായ തോതില്‍ റേഡിയേഷന്‍ ചോര്‍ച്ചയുണ്ടെന്ന് പദ്ധതിയില്‍ പങ്കാളിത്തമുള്ള ഫ്രഞ്ച് കമ്പനി മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎസിന്റെ ഊര്‍ജ്ജ വിഭാഗത്തിന് നല്‍കിയ കത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. എന്നാല്‍ ചൈന ഇത് നിഷേധിച്ചതായാണ് വിവരം.

ചൈന ജനറല്‍ ന്യൂക്ലിയര്‍ പവര്‍ ഗ്രൂപ്പിന്റേയും ഇലക്‌ട്രിസിറ്റി ഡി ഫ്രാന്‍സിന്റേയും സംയുക്ത സംരംഭമാണ് തായ്ഷാന്‍ നിലയം. റേഡിയേഷന്‍ ചോര്‍ച്ച പരിശോധിക്കുന്നതിന്റെ ഭാഗമായി റേഡിയേഷന്‍ കണ്ടെത്തുന്നതിനുള്ള പരിധി ചൈനീസ് അധികൃതര്‍ ഉയര്‍ത്തിയെന്നാണ് ഫ്രഞ്ച് കമ്ബനി മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞയാഴ്ചയാണ് ഫ്രഞ്ച് കമ്ബനി ഇത് സംബന്ധിച്ച്‌ കത്തെഴുതിയത്.

എന്നാല്‍ നിലവിലെ സ്ഥിതിഗതികള്‍ പ്ലാന്റിലെ തൊഴിലാളികള്‍ക്കോ ചൈനീസ് പൊതുജനങ്ങള്‍ക്കോ കടുത്ത സുരക്ഷാ ഭീഷണിയല്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ യുഎസ് ദേശീയ സുരക്ഷ സമിതി നിരവധി തവണ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്.

Related News