Loading ...

Home sports

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയെ പിന്തള്ളി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച്‌ ന്യൂസിലാന്‍ഡ്

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച്‌ ന്യൂസിലാന്‍ഡ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബര സ്വന്തമാക്കിയതോടെയാണ് ന്യൂസിലാന്‍ഡ് ഒന്നാം സ്ഥാനത്തില്‍ തിരിച്ചെത്തിയത്. ഇന്ത്യയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ന്യൂസിലന്‍ഡ് ഒന്നാമതെത്തിയത്.

ഇംഗ്ലണ്ടിനെതിരായ പരമ്ബരയ്ക്ക് മുന്‍പ് ഒരു പോയിന്റ് വ്യത്യാസത്തില്‍ ഇന്ത്യയ്ക്ക് പിന്നിലായിരുന്നു ന്യൂസിലാന്‍ഡ്. à´Žà´¨àµà´¨à´¾à´²àµâ€ ഇപ്പോള്‍ 21 കളികളില്‍ നിന്ന് 123 പോയിന്റാണ് ന്യൂസിലാന്‍ഡിനുള്ളത്. 121 പോയിന്റാണ് രണ്ടാമതുള്ള ഇന്ത്യയ്ക്കുള്ളത്. ഓസ്‌ട്രേലിയ മൂന്നാമതും, ഇംഗ്ലണ്ട് നാലാമതും, പാകിസ്ഥാന്‍ അഞ്ചാമതുമാണ് റാങ്കിങ് പട്ടികയിലുള്ളത്.

Related News