Loading ...

Home peace

രാമായണത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനുള്ള നീക്കം തിരിച്ചറിയണം by: സുനില്‍ പി ഇളയിടം

തൃശൂര്‍ > രാമായണത്തിന് ഏകപാഠമാണെന്ന വാദം വര്‍ഗീയവാദികള്‍ കെട്ടിച്ചമച്ച പുതിയ പരിവേഷം മാത്രമാണെന്നും വിവിധ രാജ്യങ്ങളില്‍ രാമായണത്തിന് വ്യത്യസ്തമായ വ്യാഖ്യാനമാണെന്നും ഡോ. സുനില്‍ പി ഇളിയടം പറഞ്ഞു. ഓരോ രാജ്യത്തും രാമായണം ഉദ്ഘോഷിക്കുന്നത് വ്യത്യസ്തമായ സംസ്കാരവും ബഹുസ്വരതയുമാണ്. 

ഇത് മൂലപാഠത്തിന്റെ വ്യാഖാനമാണെന്ന വാദവും കെട്ടിച്ചമച്ചതാണ്. രാമായണത്തിന്  ആദ്യപാഠം എന്നൊന്നില്ല. രാമായണം ഉദ്ഘോഷിക്കുന്ന ബഹുസ്വരതയുടെ സംസ്കാരം തകര്‍ക്കാനുള്ള ആസൂത്രിതനീക്കം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍  നടത്തിയ രാമായണപ്രഭാഷണപരമ്പരയുടെ സമാപനദിനത്തില്‍ രാമായണത്തിന്റെ ബഹുസ്വര ജീവിതം'  എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഇന്ത്യയില്‍ത്തന്നെ രാമായണത്തിന് വിവിധ വ്യാഖാനങ്ങളുണ്ട്. എഴുത്തച്ഛന്റെ രാമായണമല്ല, തുളസീദാസിന്റെ രാമായണം. വാല്‍മീകി രാമായണത്തിന്റെ സ്വഭാവമല്ല, ലോകത്തിലെ പല രാമായണങ്ങള്‍ക്കും. പലയിടത്തും വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങളാണ്. പലയിടത്തും മതഗ്രന്ഥമോ പുണ്യഗ്രന്ഥമോ അല്ല. ചിലയിടങ്ങളില്‍ രാമന്‍ പ്രധാന കഥാപാത്രമാണെങ്കില്‍ ചിലയിടത്ത് രാവണനാണ്. ചിലയിടത്ത് സീതയാണ്. തായ്ലന്‍ഡില്‍ രാമകഥ മതപരമായ പ്രാധാന്യമുള്ളതല്ല; യുദ്ധകാവ്യമാണ്. ബാബറി മസ്ജിദ് തകര്‍ത്തത് രാമന്‍ ജനിച്ച സ്ഥലം എന്ന് വ്യാഖ്യാനിച്ചാണ്. എന്നാല്‍, അയോധ്യ എന്ന സ്ഥലം തായ്ലന്‍ഡിലുമുണ്ട്. മുസ്ളിം ഭൂരിപക്ഷരാജ്യമായ ഇന്തോനേഷ്യയിലും രാമകഥയുണ്ട്. ഇവിടെ മുസ്ളീങ്ങളെ ആട്ടിപ്പായിക്കാന്‍ രാമായണത്തെ ആയുധമാക്കുമ്പോള്‍ ഇന്തോനേഷ്യയില്‍ രാമന്‍ മുസ്ളീമായി ജനമനസ്സില്‍ ജീവിക്കുകയാണ്. 

നാരായണഗുരുവിന് അനുകമ്പയുടെ അദ്വൈതരൂപമാണ് രാമന്‍. ഗാന്ധിജിക്ക് രാമന്‍ അവസാനമില്ലാത്ത സത്യബോധത്തിന്റെ പ്രതീകമായ മര്യാദാപുരുഷനാണ്. എന്നാല്‍, രാമഭക്തനായ ഗാന്ധിജിയെ ഗോഡ്സെയുടെ രൂപത്തില്‍ വകവരുത്താനും ചിലര്‍ രാമായണത്തെ ഉപയോഗിച്ചു. ഇന്ത്യയില്‍ ഏറ്റവും പുതിയ സ്വാതന്ത്യ്ര സമരചരിത്രത്തില്‍ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും പേരുകളില്ല. എന്നാല്‍, ജയില്‍മോചിതനാവാന്‍ ബ്രിട്ടീഷ് ഭരണത്തിന് മാപ്പെഴുതിയ സവര്‍ക്കര്‍ സ്വാതന്ത്യ്രസമര സേനാനിയുമായി. 

മൂന്നരലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതും ഗോസംരക്ഷണത്തിന്റെ പേരില്‍ 29 പേരെ കൊന്നൊടുക്കിയതും മറ്റും ആരെയും അസ്വസ്ഥതപ്പെടുത്താത്ത വാര്‍ത്തകളായി ഇവിടെ മാറുകയാണെന്നും സുനില്‍ പി ഇളയിടം പറഞ്ഞു. അക്കാദമി നിര്‍വാഹകസമിതി à´…à´‚à´—à´‚ ആലങ്കോട് ലീലാകൃഷ്ണന്‍ അധ്യക്ഷനായി. അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനന്‍ സമാപനപ്രഭാഷണം നടത്തി.  അക്കാദമി à´…à´‚à´—à´‚ à´Ÿà´¿ à´¡à´¿ രാമകൃഷ്ണന്‍ സ്വാഗതവും പുഷ്പജന്‍ കണാരത്ത് നന്ദിയും പറഞ്ഞു. 

Related News