Loading ...

Home National

സംസ്ഥാനങ്ങളിലെ വൈദ്യുതിമേഖലയില്‍ കൂടുതല്‍ നിയന്ത്രണം ലക്ഷ്യമിട്ട് കേന്ദ്രം

തിരുവനന്തപുരം : സംസ്ഥാനങ്ങളിലെ വൈദ്യുതിമേഖലയില്‍ കൂടുതല്‍ നിയന്ത്രണം ലക്ഷ്യമിട്ട് കേന്ദ്രം. അധികമായി കടമെടുക്കണമെങ്കില്‍ വൈദ്യുതിബോര്‍ഡിന്റെ നിലവിലുള്ളതും ഭാവിയില്‍ വരാവുന്നതുമായ ബാധ്യത സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കാണിച്ച്‌ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു.കേരളത്തിലെ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ. സിങ്ങിന് ഇതു സംബന്ധിച്ച കത്തുലഭിച്ചതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്തു.
കേന്ദ്രത്തിന്റെ തീരുമാനത്തിന്മേല്‍ കേരളം à´ˆ വിഷയം ചര്‍ച്ച ചെയ്യും. രണ്ട് നിബന്ധനകളാണ് കടമെടുകളുമായി ബന്ധപ്പെട്ടുള്ളത്. ആദ്യത്തേത് വൈദ്യുതിവിതരണക്കമ്ബനികളുടെ ബാധ്യത ഏറ്റെടുക്കലാണ്. à´‡à´¤àµ ഏതാണ്ട് 2100 കോടിരൂപ വരും.
ഈവര്‍ഷം അരശതമാനം കൂടുതല്‍ കടമെടുത്താല്‍ കിട്ടുന്നത് 4000 കോടി. ഇതില്‍ പകുതിയും വൈദ്യുതിബോര്‍ഡിന് കൊടുക്കേണ്ടിവരും. തുടര്‍ന്നുള്ള ഓരോ വര്‍ഷവും മുന്‍വര്‍ഷത്തെ നഷ്ടത്തിന്റെ നിശ്ചിത വിഹിതം ഏറ്റെടുക്കുമെന്ന് സമ്മതിക്കണം. ഇത്തരത്തില്‍ പിന്നീട് ബാധ്യത പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടി വരും. ഈ നിബന്ധനകള്‍ ഒടുവില്‍ എത്തിച്ചേരുക സ്വകാര്യ വത്കരണത്തിലാവും. വൈദ്യുതിവിതരണരംഗം സ്വകാര്യവത്കരിക്കുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി അങ്ങനെ കുറച്ച്‌ വര്‍ഷങ്ങള്‍ക്കുള്ളില്‍ നടപ്പാക്കുകയും ചെയ്യും.

Related News